Latest NewsKerala

കാര്‍ത്ത്യായനിയമ്മയ്ക്ക് 96-ാം വയസ്സില്‍ 98 മാര്‍ക്ക്; രാമചന്ദ്രന്‍പിള്ളയ്ക്ക് 88 മാര്‍ക്ക്

98 മാര്‍ക്ക് വാങ്ങിയാണ് 96 കാരിയായ കാര്‍ത്ത്യായനിയമ്മ നാലാം ക്ലാസ് തുല്യത പരീക്ഷ പാസായത്

തിരുവനന്തപുരം: പരീക്ഷ എഴുതുന്ന അമ്മുമ്മയും ഉത്തരക്കടലാസിൽ നോക്കുന്ന അപ്പൂപ്പനും. മലയാളികളുടെ മനം കവര്‍ന്ന ചിത്രമായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് പത്രങ്ങളില്‍ വന്ന പരീക്ഷഹാളിലെ ഈ വിദ്യാര്‍ത്ഥികള്‍. കാര്‍ത്ത്യായനി അമ്മയുടെയും രാമചന്ദ്രന്‍ പിള്ളയുടെയും പരീക്ഷാ എ‍ഴുത്തായിരുന്നു എല്ലാവരിലും കൗതുകവും സന്തോഷവുമുണ്ടാക്കിയത്.

സംസ്ഥാനത്ത് തന്നെ ഉയര്‍ന്ന മാര്‍ക്കാണ് ഹരിപ്പാട് നിന്നുള്ള കാര്‍ത്ത്യായനിയമ്മ നേടിയത്. 98 മാര്‍ക്ക് വാങ്ങിയാണ് 96 കാരിയായ കാര്‍ത്ത്യായനിയമ്മ നാലാം ക്ലാസ് തുല്യത പരീക്ഷ പാസായത്. സാക്ഷരതാ മിഷന്‍ പുറത്തിറക്കിയ പരീക്ഷാഫലത്തിലാണ് ഈ 96 കാരിയുടെ വിജയം.

42,933 പേരായിരുന്നു പരീക്ഷ എ‍ഴുതിയത്..അതില്‍ ഏറ്റവും പ്രായം കാര്‍ത്ത്യായനി അമ്മയ്ക്ക് ആയിരുന്നു. നാളെ തിരുവനന്തപുരത്ത് വെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പരീക്ഷ പാസ്സായര്‍വര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. കാര്യത്ത്യായനി അമ്മയുടെ അടുത്തിരുന്ന് പരീക്ഷ എ‍ഴുതിയ രാമചന്ദ്രന്‍പിള്ളയ്ക്ക് നൂറില്‍ 88 മാര്‍ക്കാണ്.

shortlink

Post Your Comments


Back to top button