Latest NewsKerala

സാക്ഷരതാ മിഷന്‍ ഡയറക്ടറുടെ ധൂര്‍ത്ത് വിവാദമാകുന്നു ; കാറിൽ മോടിപിടിപ്പിക്കാൻ പരസ്യം നല്‍കി

ആറുവർഷത്തോളം പഴക്കമുള്ള കാറിലാണ് ആഡംബരങ്ങൾ വെച്ചുപിടിക്കുന്നത്

കൊച്ചി : സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ നിരവധിപ്പേർ ദുരിതം അനുഭവിക്കുമ്പോഴും സാക്ഷരതാ മിഷന്‍ ഡയറക്ടർ നടത്തിയ ധൂര്‍ത്ത് വിവാദമാകുന്നു. സ്വന്തം കാറ് മോഡി പിടിപ്പിക്കാന്‍ പതിനായിരങ്ങള്‍ ചെലവിട്ടിരിക്കുകയാണ് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പി.എസ്.ശ്രീകല.

ഇന്നോവ കാറില്‍ ലക്ഷങ്ങള്‍ മുടക്കി സണ്‍ ഫിലിമും സ്റ്റീരിയോ സിസ്റ്റവും അടക്കം ഘടിപ്പിച്ചു മോടി പിടിപ്പിക്കാനാണ് പതിനായിരങ്ങള്‍ ചെലവിട്ട് പാര്‍ട്ടി പത്രത്തില്‍ ശ്രീകല പരസ്യം നല്‍കിയത്. നാല് അലോയ് വീല്‍, ഫ്‌ലോറിങ് മാറ്റ്, 70% അതാര്യമായ സണ്‍ ഫിലിം, ആന്റിഗ്ലെയര്‍ ഫിലിം, വീഡിയോ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, ഫുട്ട് സ്റ്റെപ്, വിന്‍ഡോ ഗാര്‍ണിഷ്, ഡോര്‍ ഹാന്‍ഡില്‍ ക്രോം, ട്രാക്കര്‍, മാര്‍ബിള്‍ ബീഡ്‌സ് സീറ്റ്, ഡോര്‍ ഗാര്‍ഡ്, റിയര്‍ വ്യൂ മിറര്‍ ക്രോം, ബംപര്‍ റിഫ്‌ലെക്ടര്‍, വുഡ് ഫിനിഷ് സ്റ്റിക്കര്‍, മൊബൈല്‍ ചാര്‍ജര്‍, നാവിഗേഷന്‍ സൗകര്യമുള്ള ആര്‍ഡ്രോയ്ഡ് കാര്‍ സ്റ്റീരിയോ, ഫോം ഉള്‍പ്പെടെ സീറ്റ് കവര്‍ തുടങ്ങിയവയ്ക്കായി ടെന്‍ഡര്‍ ക്ഷണിച്ചാണു കാല്‍ പേജോളം വലുപ്പത്തില്‍ പരസ്യം.

Read also:രണ്ടാം വാര്‍ഷിക ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റയുമായി ജിയോ

ആറുവർഷത്തോളം പഴക്കമുള്ള കാറിലാണ് ആഡംബരങ്ങൾ വെച്ചുപിടിക്കുന്നത്. 40,000 രൂപ ഇതിനായി ചിലവ് വരും. പത്രപരസ്യം പുറത്തുവന്നതോടെ നിരവധിപ്പേർ വിവാദങ്ങളുമായി രംഗത്തെത്തി.

shortlink

Post Your Comments


Back to top button