Latest NewsNews

ശബരിമല വിധി നടപ്പാക്കാൻ മറ്റ് സംസ്ഥാന സർക്കാരുകളുടെ പിന്തുണ ആവശ്യം എന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല വിധി നടപ്പാക്കാൻ മറ്റ് സംസ്ഥാന സർക്കാരുകളും ഭക്തരും സഹകരിക്കണം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല മണ്ഡലകാല തീർത്ഥാടനവും ആയി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗം ഉദ്ഘടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്,​ആന്ധ്രാപ്രദേശ്,​തെലങ്കാന,​കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെ ക്ഷണിച്ചിരുന്നു എങ്കിലും ഇവർ പങ്കെടുക്കാത്തത് കാരണം മുഖ്യമന്ത്രിയും യോഗത്തിൽ നിന്നും വിട്ടു നിന്നു. ഈ സംസ്ഥാനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ മാത്രമാണ് എത്തിയത്.

മന്ത്രിമാര്‍ എത്താതിരുന്നതിന് മതിയായ കാരണങ്ങള്‍ ഉണ്ടെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. ഇതിനു മറ്റു വ്യഖ്യാനങ്ങൾ നൽകേണ്ടതില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണ് അവിടെ നിന്നുള്ളവർക്ക് എത്താൻ കഴിയാത്തത് എന്നും അദ്ദേഹം പറഞ്ഞു.

പമ്പയിൽ പ്രളയത്തിൽ ഉണ്ടായ നാശം ക്രൗഡ് ഫണ്ടിങ് വഴി പുനര്‍നിര്‍മ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്, ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക്ക് ഒഴിവാക്കാൻ വ്യാപകപ്രചാരണ പരിപാടികൾ നടത്താനും തീരുമാനം ആയി. ശബരിമല ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും സുരക്ഷയൊരുക്കുമെന്നും ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും ഇന്നലെ മാത്രം 35,​000 പേരാണ് ദര്‍ശനത്തിനായി പൊലീസിന്റെ പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്തതെന്നും ഡി.ജി.പി ലോകനാഥ് ബെഹ്റ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button