Latest NewsKeralaIndia

കോഹ്‍ലിക്ക് ഇഷ്ടം കരിമീൻ പൊള്ളിച്ചതും ചെമ്പല്ലി ചുട്ടതും, ധോണിക്ക് ചിക്കൻ ; വിഭവങ്ങളൊരുക്കി ആതിഥ്യമരുളി കേരളം

അത്താഴത്തിന് ഉത്തരേന്ത്യൻ വിഭവങ്ങൾക്കു പുറമെ തനി നാടൻ ഭക്ഷണവും ഒരുക്കിയിരുന്നു.

വിരാട് കോഹ്‍ലിക്ക് ഇഷ്ടം കരിമീൻ പൊള്ളിച്ചതും ചെമ്പല്ലി ചുട്ടതും. ചിക്കൻ പ്രേമിയായ ധോണിക്ക് ഒരുക്കിയത് തന്തൂരി അടുപ്പിൽ ചുട്ടെടുത്ത ഉഗ്രൻ ചിക്കൻ കബാബ് പീത്‍സ! ഏകദിന മത്സരത്തിനായി തലസ്ഥാനത്തെത്തിയ താരങ്ങൾക്കായി രുചിയുടെ മേളമാണു കോവളം ലീല റാവിസിൽ ഒരുക്കിയിരിക്കുന്നത്. കോവളം ലീലാ റാവിസ് ഹോട്ടലിലെത്തിയ വിരാട് കോഹ്‍ലിയെയും സംഘത്തെയും റാവിസ് ഗ്രൂപ്പ് എക്സിക്യുട്ടിവ് ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിൽ സ്വീകരിക്കുകയായിരുന്നു.

കരിമീനിനും ചെമ്പല്ലിക്കും പുറമെ കൊഞ്ച്, അഷ്ടമുടിക്കായലിൽനിന്നു പിടിച്ച ഞണ്ട് (മഡ് ക്രാബ്) എന്നിവയും തയ്യാറാക്കിയിരുന്നു. ധോണി സീ ഫുഡ് പ്രേമി അല്ലാത്തതിനാൽ ചിക്കൻ വിഭവങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ഉച്ചയ്ക്ക് ചിക്കൻ കബാബ് പീത്സയോടൊപ്പം ഓറഞ്ച് ജ്യൂസും കുടിച്ചു. വെസ്റ്റിൻഡീസ് ടീമിന് പ്രത്യേക ലൈവ് ബാർബിക്യു കൗണ്ടറാണ് ലീല റാവിസിൽ ഒരുക്കിയത്. അത്താഴത്തിന് ഉത്തരേന്ത്യൻ വിഭവങ്ങൾക്കു പുറമെ തനി നാടൻ ഭക്ഷണവും ഒരുക്കിയിരുന്നു.

ഇന്നത്തെ പ്രഭാത ഭക്ഷണം ബുഫെ രീതിയിലായിരുന്നു. ദോശ, ഇഡ്‍ഡലി, പുട്ട്, കപ്പ പുഴുങ്ങിയതും കാന്താരിയും, ഇലയട, കൊഴുക്കട്ട, ഇടിയപ്പവും മുട്ടക്കറിയും, അപ്പം, ദോശ എന്നിവയാണു കേരള വിഭവങ്ങളായി മേശയിലെത്തിയത്. ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചു വിവിധ തരം ദോശകളുണ്ടാക്കാൻ ലൈവ് കൗണ്ടറുകളുമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button