ഭോപ്പാല്‍: ഉത്തര്‍പ്രദേശിലെ ബഡ്‌വായില്‍ മൃതദേഹം മാറി നല്‍കി. 57 വയസുകാരനായ ക്രിസ്ത്യന്‍ പുരുഷന്റെ മൃതദേഹമാണ് ഹിന്ദു കുടുംബത്തിന് വിട്ടു നല്‍കിയത്. തുടര്‍ന്ന് ഹിന്ദു ആചാര പ്രകാരം ഇവര്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. സംഭവത്തില്‍ ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ മാനേജ്‌മെന്റിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഭോപ്പാലിലെ അശോക ഗാര്‍ഡന്‍ സ്വദേശിയായ കുഞ്ഞുമോന്‍ കെ.പി എന്നയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒക്ടോബര്‍ 27 ന് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഏറ്റുവാങ്ങാന്‍ കുഞ്ഞുമോന്റെ മക്കള്‍ എത്തിയപ്പോഴാണ് ആശുപത്രി ജീവനക്കാര്‍ മറ്റൊരാളുടെ മൃതദേഹം കൈമാറിയത്.
എന്നാല്‍ ഇത് കുഞ്ഞുമോന്‍ അല്ലെന്നു തിരിച്ചറിഞ്ഞ മക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. അപ്പോഴാണ് കുഞ്ഞുമോന്റെ മൃതദേഹം ഖുശിലാല്‍ എന്നയാളുടെ കുടുംബത്തിന് കൈമാറിയെന്നത് ആശുപത്രി ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. ബഡ്‌വേ സ്വദേശിയായ കുശിലാലും ഒക്ടോബര്‍ 27നാണ് മരിച്ചത്.അദ്ദേഹത്തിന്റെ മൃതദേഹം ബി.എം.ആര്‍.ആര്‍.സി.യില്‍ ഇതേ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്.
പിന്നീട് ആശുപത്രി ജീവനക്കാര്‍ ഖുശിലാലിന്റെ മകനായ പ്രേം നാരായണനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ കുഞ്ഞുമോന്റെ മൃതദേഹം ഞായറാഴ്ച തന്നെ ദഹിപ്പിച്ചെന്നും ആചാരപ്രകാരം ചിതാഭസ്മം നര്‍മ്മദാ നദിയില്‍ ഒഴുക്കിയെന്നും അറിയിക്കുകയായിരുന്നു.
Post Your Comments