KeralaLatest News

കുട്ടികളെ ക്രൂര മർദനം; രണ്ടാനമ്മയേയും അച്ഛനെയും അറസ്റ്റിൽ

കൊല്ലം: കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ടാനമ്മയേയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പത്തനാപുരത്താണ് സംഭവം. പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയെയും മൂന്ന് വയസുള്ള ആണ്‍കുട്ടിയെയുമാണ് ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇരുവരും ചേര്‍ന്ന് കുട്ടികളെ നിരന്തരം തല്ലിയിരുന്നെന്നും വീട്ടുജോലികള്‍ ചെയ്യിപ്പിച്ചതായും പരാതിയുണ്ട്.

രണ്ടാനമ്മ നിരന്തരമായി മര്‍ദ്ദിക്കുന്ന വിവരം പെണ്‍കുട്ടി സ്കൂളിലെ അദ്ധ്യാപകരോട് പറഞ്ഞിരുന്നു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കാതെ മറച്ചുവച്ചു. വീട്ടില്‍ നിന്നും ഇടയ്ക്ക് കുട്ടികളുടെ കരച്ചിലും ബഹളവും കേള്‍ക്കുന്നത് പതിവായതോടെ അയല്‍വാസികള്‍ അടുത്തുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടികളുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലായി മര്‍ദ്ദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുണ്ട്. ഇരുവരെയും പൊലീസ് പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Post Your Comments


Back to top button