ബീഹാര്‍: പശുക്കൾക്കൊപ്പം ശ്രീകൃഷ്ണ രൂപത്തിലുള്ള ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപിന്റെ വീഡിയോയും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുന്നു. പശുക്കൾക്കിടയിൽ നിൽക്കുന്ന തേജ് പ്രതാവ് തലയിൽ മയിൽ പീലി ചൂടുകയും വളരെ മനോഹരമായി ഓടക്കുഴലൂത്തുകയും ചെയ്യുന്നുണ്ട്.
മുൻപ് ബീഹാറിലെ ആരോഗ്യ മന്ത്രിയായിരുന്നു തേജ്പ്രതാപ്. ‘കൃഷ്ണന്റെ ദിവ്യമായ ഓടക്കുഴല്‍ നാദം കേള്‍ക്കുമ്പോള്‍ പശുക്കളെല്ലാം ഓടിയെത്തുമായിരുന്നു. ചുറ്റും നിന്ന് അവ ആ ശബ്ദത്തിന് കാതോര്‍ക്കും.മനുഷ്യന്റെ ചിന്തകളെങ്ങനെയാണ് മാറുന്നതെന്ന് തിരിച്ചറിയാനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഭഗവാന് കൃഷ്ണന്റെ ജീവിതം’ എന്നുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് തേജ് പ്രതാപ് അടിക്കുറിപ്പായിനൽകിയത്.
Post Your Comments