എരുമേലി: എരുമേലിയില്‍ കരാറുകാരും ദേവസ്വംബോര്‍ഡിനെതിരെ പ്രതിഷേധം ആരംഭിച്ചു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുന്നു എന്നാരോപിച്ച് എരുമേലിയിലെ കരാറുകാര്‍ ദേവസ്വം ബോര്‍ഡിന്റെ കടകളുടെ ലേലം ബഹിഷ്‌കരിച്ചു. നാല്‍പതിലധികം കടകളാണ് ഇനിയും ലേലം ചെയ്യാനുള്ളത്. ഏകദേശം ഒരുകോടി രൂപയുടെ ലേലമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും ലേലത്തിന് കരാറുകാര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ലേലം മാറ്റിവച്ചിരുന്നു.
ഇത് മൂന്നാം തവണയാണ് ലേലം കരാറുകാരുടെ പരസ്യമായ പ്രതിഷേധത്തെ തുടര്‍ന്ന് നടക്കാതെ പോകുന്നത്. എന്നാല്‍ ശബരിമല പ്രതിഷേധത്തിന് മുന്‍പ് വന്‍കിട ലേലം എടുത്ത കരാറുകാര്‍ കടുത്ത ആശങ്കയിലാണ്.തിങ്കളാഴ്ച രാവിലെ എരുമേലി ദേവസ്വം ഹാളില്‍ നടന്ന കടകളുടെ ലേലമാണ് അയ്യപ്പഭക്തര്‍ക്ക് പിന്തുണയര്‍പ്പിച്ച് കരാറുകാര്‍ ബഹിഷ്‌കരിച്ചത്.തുലാമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ കാണിക്കയിലും വന്‍കുറവാണ് ദേവസ്വംബോര്‍ഡിനുണ്ടായത്.
ഇതിനു തോട്ടുപിന്നാലെയാണ് കടകളുടെ ലേലത്തിലും പ്രതിസന്ധി .50ല്‍ അധികം കരാറുകാര്‍ ലേലത്തില്‍ പങ്കെടുക്കാനെത്തി. ലേലത്തില്‍ പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കൃഷ്ണകുമാര്‍ വാര്യര്‍, എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി. ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കരാറുകാരുടെ പ്രതിഷേധത്തെ മറികടക്കാന്‍ ദേവസ്വം ബോര്‍ഡ് അനുരഞ്ജന ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.
Post Your Comments