Latest NewsKeralaIndia

‘അമിത് ഷാ പറഞ്ഞതിൽ തെറ്റില്ല’ , പിണറായി സർക്കാരിനെ വലിച്ചു താഴെയിടുമെന്നു പറഞ്ഞതിന് പിന്തുണയുമായി പി സി ജോർജ്ജ്

കേരളത്തിലെ വിശ്വാസികളായ ഭൂരിഭാഗം ആളുകളെയും പൊലീസ് രാജിലൂടെ മര്യാദ പഠിപ്പിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ല.

തൃശൂർ: പിണറായി വിജയൻ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് അമിത്ഷാ പറഞ്ഞതിൽ തെറ്റില്ലെന്ന് പിസി ജോർജ് എംഎൽഎ . കേരളത്തിലെ വിശ്വാസികളായ ഭൂരിഭാഗം ആളുകളെയും പൊലീസ് രാജിലൂടെ മര്യാദ പഠിപ്പിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ല.

കേരളത്തിലെ മുഴുവൻ ജനങ്ങളെയും അവരുടെ വിശ്വാസങ്ങളെയും അവഹേളിച്ചുകൊണ്ട് ആളുകളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാൻ ഒരു ഭരണാധികാരി ഇറങ്ങി തിരിച്ചാൽ ആ സർക്കാരിനെ പിരിച്ചുവിടുമെന്ന് പറയുന്നതിൽ തെറ്റെന്താണെന്ന് അദ്ദേഹം ചോദിച്ചു.

പിണറായി വിജയൻ വിശ്വാസികളുടെ കൂടി മുഖ്യമന്ത്രിയാണെന്ന് ഓർക്കണമെന്നും പി സി ജോർജ്ജ് ഗുരുവായൂരിൽ പറഞ്ഞു . വിശ്വാസികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതിൽ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് പി സി ജോർജ്ജിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button