KeralaLatest News

ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് നടത്തിയതെന്ന് കണ്ടെത്തല്‍

ശബരിമല: മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് ശബരിമലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി കണ്ടെത്തി. നാളെ സുപ്രീം കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നാലാഴ്ചയ്ക്കുള്ളില്‍ ദേവസ്വം ബോര്‍ഡ് ഇടക്കാല റിപ്പോര്‍ട്ടിന് മറുപടി നല്‍കേണ്ടിവരും. പ്രൊഫ. ശോഭീന്ദ്രനാണ് ശബരിമലയില്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെന്നും അത് പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്. ഉന്നതാധികാര സമിതി കഴിഞ്ഞ ആഴ്ച ശബരിമല സന്ദര്‍ശിച്ചിരുന്നു. വനഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതായി സമിതി കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിലാണ് സമിതി ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. ഇത് അടിയന്തിരമായി പരിഗണിക്കണമെന്നും സമിതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button