KeralaLatest NewsIndia

കോട്ടയത്തെ എന്‍എസ്എസ് കരയോഗ ഓഫിസ് അടിച്ചുതകര്‍ത്തു: സിപിഎം എന്ന് ആരോപണം

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട എന്‍എസ്എസിന്റെ പരസ്യനിലപാട് സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. 

കോട്ടയം: കോട്ടയത്ത് എന്‍എസ്എസ് കരയോഗത്തിന്റെ ഓഫിസ് ആക്രമികള്‍ തകര്‍ത്തു .പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് എന്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു. കോട്ടയം കിളിരൂരിലെ എന്‍എസ്എസ് കരയോഗത്തിന്റെ കെട്ടിടമാണ് തകര്‍ത്തത്. അക്രമം നടത്തിയത് സിപിഎം പരിപാടി കഴിഞ്ഞു പോയവരാണെന്നാണ് ആരോപണം.ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട എന്‍എസ്എസിന്റെ പരസ്യനിലപാട് സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. 

ഇക്കാരണത്താല്‍ എന്‍എസ്എസിനെതിരെ പരസ്യവെല്ലുവിളിയുമായി സംസ്ഥാന മന്ത്രിമാര്‍പോലും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് എന്‍എസ്എസ് ഓഫിസുകല്‍ ആക്രമിക്കുന്ന സ്ഥിതിയിലേക്കും സിപിഎം എത്തിയിരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button