ആറ്റുനോറ്റ് ഫോണ്‍ബുക്ക് ചെയ്ത് കാത്തിരിന്ന യുവാവിന് ലഭിച്ചത് അഞ്ച് രൂപ വിലയുള്ള അലക്ക് സോപ്പ്. വെസ്റ്റ് ബംഗാളിലാണ് തികച്ചും വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ഫോണ്‍ ഓര്‍ഡര്‍ ചെയ്ത അഫ്രതുല്‍ എന്ന ടിവി ഓപ്പറേറ്റര്‍ പോസ്റ്റുമാസ്റ്ററായ കിഷോറൊ മോഹന്‍ദാസിന്റെ കൈവിരല്‍ കടിച്ചു.
3500 രൂപയുടെ ഫോണായിരുന്നു അഫ്രതുല്‍ ഓര്‍ഡര്‍ ചെയ്തത്. പോസ്റ്റ്മാസ്റ്റര്‍ പണം അഫ്രതുലിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയതിന് ശേഷം പാര്‍സര്‍ കൊടുക്കുകയായിരുന്നു. എന്നാല്‍ പാര്‍സല്‍ തുറന്ന അഫ്രതുല്‍ ഞെട്ടി. ഫോണിന് പകരം ബാര്‍ സോപ്പ്. ശേഷം താന്‍ നല്കിയ 3500 രൂപയും ഷിപ്പിംഗ് ചാര്‍ജ്ജ് 98 രൂപയും തിരികെ നല്കാന് ആവശ്യപ്പെട്ടെങ്കിലും പോസ്റ്റ്മാസ്റ്റര്‍ അത് നിരസിക്കുകയായിരുന്നു.
‘പണം തിരിച്ച് തരാനാകില്ലെന്ന് പോസ്റ്റ്മാസ്റ്റര്‍ പറഞ്ഞെങ്കിലും അയാള്‍ തന്റെ ക്യാഷ് ബോക്സ് തട്ടിയെടുക്കാന്‍ നോക്കി. ഞാന്‍ ശക്തിപ്രാപിച്ച് നിന്നെങ്കിലും അയാള്‍ എന്റെ കൈവിരല്‍ കടിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു. അയാളെ തടയാന്‍ ഞാന്‍ അവിടെ കൂടിനിന്നവരോട് പറയുകയായിരുന്നു. ശേഷം അയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു’- പോസ്റ്റ്മാസ്റ്റര്‍ പറഞ്ഞു.
‘ക്യാഷ് ബോക്സ് മുഴുവനായി തട്ടിയെടുക്കണമെന്ന് ഉദ്ദേശമായിരുന്നില്ല, ഞാന്‍ ഫോണിനായി നല്കിയ പണം തിരികെ ലഭിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ’- അഫ്രതുല്‍ പറഞ്ഞു.
Post Your Comments