സിപിഎംന്റെ തലമുതിര്‍ന്ന നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകന് ബിജെപി സമരവേദിയില്‍. മിലന് എന്ന പ്ലസ്ടു വിദ്യാര്‍ത്ഥി ബിജെപി സമരവേദിയെത്തിയത് ഏറെ ചര്‍ച്ചയാകുന്നു. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ഡിജിപി ഓഫിസ് മുന്നില്‍ നടക്കുന്ന ഉപവാസ സമരത്തിലാണ് മിലന് എത്തിയിരിക്കുന്നത്.
വീട്ടുകാരുടെ അറിവോടുകൂടിയാണ് സമരത്തിന് എത്തിയതെന്നാണ് മിലന് വ്യക്തമാക്കുന്നത്.സി ഐ ടി യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന സിപിഎം നേതാവുമായ എം എം ലോറൻസിന്റെ ചെറുമകൻ ഇമ്മാനുവൽ മിലൻ ജോസഫ് ബിജെപി സമര പന്തലിൽ എത്തിയത് ചർച്ചയാവുകയാണ്.
അയ്യപ്പന്മാരെ വേട്ടയാടുന്ന പിണറായി സർക്കാരിന്റെ നയത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള ഡിജിപി ഓഫീസിന് മുൻപിൽ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഇമ്മാനുവൽ മിലൻ എത്തിയത്.
Post Your Comments