Latest NewsUSA

ഇന്ത്യന്‍ ബാങ്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ മൈക്രോസോഫ്റ്റ് അമേരിക്കക്ക് കൈമാറുന്നു

ഒരു ദേശീയ മാധ്യമമാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

മുംബൈ ; ഇന്ത്യന്‍ ബാങ്ക് ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങള്‍ മൈക്രോസോഫ്റ്റ് പതിവായി അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കൈമാറുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ബാങ്കുമായി ബന്ധപ്പെട്ട ഉപയോക്താവിന്റെ വിവരങ്ങള്‍ മൈക്രോസോഫ്റ്റ് ഓഫീസ് 365 ക്ലൗഡ് അധിഷ്ഠിത ഇമെയില്‍ വഴി യുഎസ് ഏജന്‍സികളുമായി പങ്കിട്ടതായാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇത്തരത്തില്‍ ഡാറ്റ പങ്കിടലിനെക്കുറിച്ച്  ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അറിയാമായിരുന്നു എന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎസ് വിദേശ രഹസ്യാന്വേഷണ നിരീക്ഷണ നിയമം (ഫിസ), യുഎസ് ദേശീയ സുരക്ഷാ കത്തുകള്‍ എന്നിവ അനുസരിച്ച് അമേരിക്ക ആവശ്യപ്പെടുമ്പോള്‍ വിവരങ്ങള്‍ നല്‍കേണ്ട മൈക്രോസോഫ്റ്റ് സുതാര്യഹബ്ബില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് കൈമാറിയിരിക്കുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ കസ്റ്റമേഴ്‌സിനെക്കുറിച്ചുള്ള നാലായിരത്തോളം നിയമപരമായ ആവശ്യങ്ങള്‍ക്ക് 3036 സന്ദര്‍ഭങ്ങളില്‍ മൈക്രോസോഫ്റ്റ് വിവരങ്ങള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം ഒരു സര്‍ക്കാരിനും തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങളിലേക്ക് നേരിട്ട് കൈകടത്താനാകില്ലെന്നാണ് മൈക്രോസോഫ്റ്റ് വക്താവ് പ്രതികരിച്ചത്. വിവരങ്ങളുടെ സ്വകാര്യത എന്നത് കമ്പനിയുടെ ഏറ്റവും പരിഗണനയിലുള്ളതാണെന്നും വക്താവ് ചൂണ്ടിക്കാണിക്കുന്നു. നിയപരമായ വാറന്റില്ലാതെ ഒരു വിവരവും ആര്‍ക്കും കൈമാറാനാകില്ലെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button