മാതാവ് അസ്മ ബീവിയെക്കാണുന്നതിനായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കേരളത്തിലേക്ക് . അര്‍ബുദബാധയെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതിലാണ് മറ്റ് പ്രതിബന്ധങ്ങളൊന്നും വകവെക്കാതെ മഅ്ദനി നാട്ടിലേക്ക് എത്തുന്നത്. എന്‍.എെ എ കോടതിയുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പ്രകാരമായിരിക്കും സന്ദര്‍ശനം. ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രാവിലെ 8.55ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര തിരിക്കുന്ന മഅ്ദനിക്ക് കൂട്ടായി ഭാര്യ സൂഫിയ, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലിം ബാബു, നിയാസ് എന്നിവരുണ്ടാകും.
രാവിലെ 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. കേരളത്തിലേക്ക് സന്ദര്‍ശനത്തിനായുളള പ്രാരംഭ ചിലവിനായി 176600 രൂപയാണ് മുന്‍കൂറായി കെട്ടിവെച്ചിരിക്കുന്നത്. മടങ്ങി വന്നതിന് ശേഷം മറ്റ് ചിലവുകളുടേയും പണം കെട്ടിവെയ്ക്കണം. ആദ്യഘട്ടത്തില്‍ ഒന്നര ലക്ഷത്തിലധികം കെട്ടിവെച്ചത് സുരക്ഷാ ഉദ്ധ്യോഗസ്ഥരുടെ ഭക്ഷണ താമസ ചിലവിന് മാത്രമായാണ്. മഅ്ദന് സഞ്ചരിക്കുന്ന വാഹനത്തിന് കിലോമീറ്ററിന് 60 രൂപ പ്രകാരമായിരിക്കും ഇൗടാക്കപ്പെടുക. വന്‍ തുക ചിലവ് ഒഴിവാക്കുന്നതിനായി കര്‍ണ്ണാടക കോടതിയെ സമീപിക്കാന്‍ ഇരുന്നതാണെങ്കിലും മാതാവിന്‍റെ ആരോഗ്യസ്ഥിതി മോശമായതോട് കൂടിയാണ് തീരുമാനം മാറ്റി സന്ദര്‍ശനം ഇത്ര പെട്ടെന്നാക്കിയത്.
Post Your Comments