തൃശ്ശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ കറുത്ത ഷര്‍ട്ടിട്ട് വന്ന ടെക്‌നീഷ്യന്റെ ഷര്‍ട്ട് പോലീസ് മാറ്റിച്ചു. തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ എല്‍.സി.ഡി മോണിറ്ററിന്റെ ടെക്‌നീഷ്യനോടായിരുന്നു പോലീസ് വസ്ത്രം മാറ്റി വരാന്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് സുഹൃത്തിനെ വിളിച്ച് നീല നിറത്തിലുള്ള ഷര്‍ട്ട് വരുത്തി, അതു ധരിച്ചാണ് എല്‍.സി.ഡി. ഓപ്പറേറ്റര്‍ സ്റ്റേജിനരികില്‍ എത്തിയത്.
പരിപാടിക്കിടെ മുഖ്യമന്ത്രിക്ക് നേരെ ആരെങ്കിലും കരിങ്കൊടി വീശുമെന്ന സംശയത്തിലാണ് യുവാവിനെ കൊണ്ട് ഷർട്ട് മാറ്റിച്ചത്. ഇടക്ക് ആരെങ്കിലും കരിങ്കൊടി വീശുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ടായിരുന്നു. കൂടാതെ വരുന്നവരുടെ ബാഗുകള്‍ പോലീസ് പരിശോധിച്ചു.. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശാന്‍ സാധ്യതയുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു.
അതേസമയം ഇതേ ടെക്‌നീഷ്യന്‍ കേന്ദ്രസാമൂഹികക്ഷേമ സഹമന്ത്രി വിജയ് സാമ്പ്‌ലയുടെ പരിപാടിയില്‍ ടെക്‌നീഷ്യനായി വന്നപ്പോള്‍ ആരും തടഞ്ഞിരുന്നില്ല. തേക്കിന്‍കാട്ടില്‍ വെച്ചായിരുന്നു ഈ പരിപാടി നടന്നത്.
Post Your Comments