കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ 12 ഏക്കറോളം വാങ്ങാനൊരുങ്ങി വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. എറണാകുളം- അങ്കമാലി അതിരൂപത കടം തീര്‍ക്കാനായാണ് ഇത്രയും സ്ഥലം വില്‍ക്കുന്നതെന്നാണ് സൂചന. കാക്കനാട് വിജോഭവന് എതിരേയുള്ള 12 ഏക്കര്‍ സ്ഥലമാണ് വില്‍ക്കുന്നത്. 70 കോടിയോളം രൂപയ്ക്കാണ് ചിറ്റിലപ്പിള്ളി ഇത് വാങ്ങുന്നത്. സെന്റിന് ആറുലക്ഷം രൂപ വെച്ച്. മുറിച്ചു വിറ്റാല്‍ ഇതില്‍ക്കൂടുതല്‍ വില കിട്ടുമെങ്കിലും സുതാര്യമായ രീതിയില്‍ ഒറ്റയടിക്ക് ഒരു തുക കിട്ടുന്നതിനായാണ് മൊത്തമായി ചിറ്റിലപ്പിള്ളിക്ക് വില്‍ക്കുന്നതെന്നാണ് അതിരൂപതാ കേന്ദ്രങ്ങള്‍ പറയുന്നത്.
വിവാദ സ്ഥലമിടപാടിലൂടെ 86 കോടിയോളം രൂപയുടെ ബാധ്യത അതിരൂപതയ്ക്ക് ഉണ്ടായി. മാസം 80 ലക്ഷം രൂപയോളം ബാങ്കില്‍ പലിശയടയ്ക്കണം. ഈ സാഹചര്യത്തിലാണ് സ്ഥലം വില്‍പ്പന. ഏതു വിധേനയും കടം തീര്‍ക്കണമെന്ന് അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് വത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്ഥലം വില്‍പ്പനയുള്‍പ്പെടെയുള്ളവ ആലോചിക്കാന്‍ പറഞ്ഞിരുന്നു.
Post Your Comments