മോഹൻലാലിനെ നായകനാക്കി എം ടിയുടെ രണ്ടാമൂഴം ഒരുക്കാൻ ഇരുന്ന സംവിധായകൻ ശ്രീകുമാർ മേനോൻ പുറത്ത്. തിരക്കഥ ദിലീപ് ഏറ്റെടുത്തേക്കും എന്നും സൂചനകൾ. ശ്രീകുമാർ മേനോനൊപ്പം ഈ പടം ചെയ്യാൻ ഇനി തനിക്ക് താല്പര്യം ഇല്ലെന്ന് എം ടി വ്യക്തമാക്കിയിരുന്നു. തിരക്കഥ ചോദിച്ച് ആരെങ്കിലും വന്നാൽ അവരെ വച്ച് ചിത്രം തുടങ്ങും എന്നും എം ടി പറഞ്ഞിരുന്നു. ഈ ഇടത്തിൽ ആണ് ദിലീപ് തിരക്കഥ ഏറ്റെടുക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വരുന്നത്. ദിലീപിന്റെ നേതൃത്വത്തില്‍ സിനിമാ ബന്ധമുള്ള പ്രമുഖ ദുബായ് വ്യവസായി ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന.
ദിലീപ് ഏറ്റെടുക്കുക ആണെങ്കിൽ ഇപ്പോൾ കാസറ്റ് ചെയ്ത പലരും ചിത്രത്തിൽ നിന്നും പുറത്താകും എന്ന് ഉറപ്പാണ്. ദിലീപിന്റെ പ്രഖ്യാപിത ശത്രുക്കളായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മുന്‍ ഭാര്യ മഞ്ജുവാര്യര്‍ക്കും എതിരെയുള്ള ദിലീപിന്റെ ഒരു പ്രതികാരവും ആകും ഇത്.
എം ടിയുടെ തിരക്കഥയിൽ ഉള്ള ഇതേ രണ്ടാമൂഴം മറ്റൊരു ടീമിനെ കൊണ്ട് ചെയ്യിക്കാൻ ആണ് ദിലീപിന്റെ നീക്കം. സംവിധായകൻ ആയി പ്രിയദർശൻ എത്തുമെന്നും മോഹൻലാൽ തന്നെ നായകൻ ആകുമെന്നും എന്നൊക്കെ റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
Post Your Comments