പിങ്ക് ഷര്‍ട്ട് ധരിച്ച് ഗ്രാമീണര്‍ക്കൊപ്പം സെല്‍ഫി എടുത്തതിന് ശേഷം അച്യുത നന്ദ സാഹു അത് ഫേസ് ബുക്കിലിട്ടു. ദന്തേവാഡ ഛത്തീസ് ഗഡ് തെരഞ്ഞെടുപ്പ് യാത്ര എന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പ്. ആ ഫോട്ടോ ഇട്ടതിന് പിന്നാലെ ആ യുവാവിന്റെ മരണവാര്‍ത്തയുമെത്തി.
ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ദൂരദര്‍ശന്‍ ക്യാമറാമാനായിരുന്നു അച്യുത നന്ദ സാഹു. ഒഡിഷയിലെ ലോയിസിന്‍ഹയില്‍ നിന്നുള്ള വീഡിയോ ജേണലിസ്റ്റാണ് സാഹു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് സഹപ്രവര്‍ത്തകര്‍. സാഹുവിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ പ്രതികരിച്ചു. ഇത്തരം അപകടസാധ്യതയുള്ള പ്രദേശങ്ങൡ പോകാന്‍ തയ്യാറാകുന്ന മാധ്യമപ്രവര്‍ത്തകരെ സല്യൂട്ട് ചെയ്യുന്നെന്നും മന്ത്രി പറഞ്ഞു.
ആക്രമണത്തില്‍ രണ്ട് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കവറേജിനുവേണ്ടിയാണ് ദൂരദര്‍ശന്‍ ടീം അംഗങ്ങള്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്ത് എത്തിയത്. ദന്തേവാഡയിലെ അരണ്‍പൂരിലെ വനപ്രദേശത്ത് വച്ചാണ് ആക്രമണം നടന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അടുത്ത മാസം രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് മാവോയിസ്്റ്റുകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. നവംബര്‍ 12 നും 20നുമാണ് ഇവിടെ തെരഞ്ഞെടുപ്പ്
Post Your Comments