Latest NewsKerala

മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് ജീവിതം അര്‍ഥപൂര്‍ണമാകുന്നത് – മന്തി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം•മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നമ്മുടെ ജീവിതം അര്‍ഥപൂര്‍ണമാകന്നതെന്ന് ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്തി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍.സി.സിയില്‍നിന്നും തെരഞ്ഞെടുത്ത 25 കുട്ടികള്‍ക്ക് നല്‍കുന്ന ചികില്‍സാസഹായം വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

സഹായം അര്‍ഹിക്കുന്നവര്‍ക്കാണ് അത് നല്‍കേണ്ടത്. അണ്ണറക്കണ്ണനും തന്നാലാവത് ചെയ്യണം. ഇക്കാര്യത്തില്‍ സാമൂഹികപ്രതിബദ്ധത വേണം. അത്തരം മാനസികവസ്ഥയിലേയ്ക്ക് നമുക്കെല്ലാം വളരാന്‍ കഴിയണം. ഇപ്പോള്‍ ഒരു ദിവസം ആര്‍.സി.സിയില്‍ എത്തിച്ചേരുന്നത് ആയിരത്തിലധികമാളുകളാണ്. ഇത്തരം സഹായങ്ങള്‍ അവര്‍ക്കെല്ലാം ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.

പ്രസ്’ ക്ലബില്‍ നടന്ന ചടങ്ങില്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഷാജി മാധവന്‍ അധ്യക്ഷത വഹിച്ചു. ആര്‍.സി.സി സൂപ്രണ്ട് ഡോ. സജീവ് എ. മുഖ്യപ്രഭാഷണം നടത്തി. ഐ.ജി പി.വിജയന്‍ മുഖ്യാഥിതിയായിരുന്നു. ഡോ. വി.കെ. ജയകമാര്‍ ആശംസ നേര്‍ന്നു. ജോര്‍ജ് കുട്ടി എബ്രഹാം സ്വാഗതം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button