KeralaLatest News

യുവതികള്‍ക്കായൊരു അയ്യപ്പക്ഷേത്രം, കേന്ദ്ര – സംസ്ഥാന സര്‍ക്കാരിനോട് വിഷയം അവതരിപ്പിക്കും : സുരേഷ് ഗോപി

ബാലുശ്ശേരി:  ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീകോടതി വിധിയോട് കൂടി വലിയ കോലാഹലങ്ങള്‍ക്കാണ് കേരളം സാക്ഷിയാകേണ്ടി വന്നത്. സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് ഹിന്ദുസമൂഹം വലിയ സ്വരത്തിലാണ് പ്രതിഷേധം തീര്‍ത്തത്. ഈ വിഷയത്തിന് ഒരു പരിഹാരമെന്നവണ്ണം നടന്‍ സുരേഷ് ഗോപി പുതിയൊരു ആശയം മുന്നോട്ട് വച്ചു. യുവതികള്‍ക്കായി മറ്റൊരു അയ്യപ്പക്ഷേത്രം ഒരുക്കുക.

ശബരിമലയെ പോലെ തന്നെ. പത്തനംതിട്ടയില്‍ തന്നെ ശബരിമല സ്ഥിതി ചെയ്യുന്ന പരിസരത്ത് തന്നെ റാന്നി പ്രദേശത്ത് ഇതിനായി സ്ഥലം അനുവദിക്കുന്നതിനായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. തന്‍റെ ഈ വിഷയത്തിനോട് അനുകൂലമായി നില്‍ക്കുന്നവരുടെ സഹകരണത്തോടെയായിരിക്കും സ്ഥലം തുടങ്ങിയ നടപടികള്‍ പുരോഗമിക്കുക. അദ്വെെതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button