മുംബൈ: വൻ നേട്ടം കൈവരിച്ച് ഇന്നത്തെ ഓഹരി വിപണി.സെന്‍സെക്സ് 718.09 പോയിന്റ് നേട്ടത്തില്‍ 34067.40ലും നിഫ്റ്റി 220.90 പോയിന്റ് ഉയര്‍ന്ന് 10,250.90ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക മൂന്നുശതമാനം നേട്ടം കൈവരിച്ചു. പിഎസ് യു ബാങ്ക്, ഓട്ടോമൊബൈല്‍, ഇന്‍ഫ്ര, ഐടി, മെറ്റല്‍സ്, ഫാര്‍മ,ഇന്ത്യബുള്‍സ് ഹൗസിങ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, സിപ്ല, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, സണ്‍ ഫാര്‍മ, വിപ്രോ, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും,എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിച്ചത്.
Post Your Comments