ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം. ഫ്രഞ്ച് വിദ്യാര്‍ഥിനിക്കുനേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്.. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ പിതാവ് മാനഭംഗപ്പെടുത്തിയതായാണ് പരാതി.രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് സ്‌കൂള്‍ എക്‌സ്‌ചേഞ്ച് പദ്ധതിയിലൂടെ ഇന്ത്യയിലെത്തിയ പതിനാറുകാരിക്കു നേരെ ലൈംഗികാതിക്രമമുണ്ടായത്.സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. സുഹൃത്തിന്റെ വീട്ടിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.
ഡല്‍ഹിയിലെ നേബ് സറായില്‍ ഒക്ടോബര്‍ 18നാണ് സംഭവം.മുറിയില്‍ താന്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് അതിക്രമം നടന്നതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സുഹൃത്തുക്കളോട് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
Post Your Comments