Latest NewsKerala

അമിത് ഷാ പിണറായിലെത്തിയറിഞ്ഞില്ലേയെന്ന് സംഘപരിവാര്‍: പഴയ എഫ്ബി പോസ്റ്റില്‍ പുലിവാലു പിടിച്ച് ദിവ്യ

മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ സംഘപരിവാര്‍ തടഞ്ഞപ്പോള്‍ എഴുതിയ കുറിപ്പാണ് ദിവ്യയെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്.

അമിത് ഷാ കണ്ണൂരെത്തുകയുെം വിമാലത്താവളം ഉദ്ഘാടനം ചെയ്യുകയുെ ചെയ്തു എന്നാല്‍ അമിത് ഷായുടെ സന്ദര്‍ശനം മൂലം ഇരിക്ക പൊറുതി ഇല്ലാതായിരിക്കുന്നത് കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പി.പി.ദിവ്യയ്ക്കാണ്. കക്ഷി ഫേസ്ബുക്കില്‍ നേരത്തേ ഇട്ട ഒരു പോസ്റ്റണ് ഇതിനു കാരണമായതും.

മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ സംഘപരിവാര്‍ തടഞ്ഞപ്പോള്‍ എഴുതിയ കുറിപ്പാണ് ദിവ്യയെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്. അമിത് ഷായ്ക്ക് കേരളത്തിലെത്താതെ വിഡിയോ കോണ്‍ഫറന്‍സ് നടത്തേണ്ടിവരുമെന്നാണ് അന്ന് ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇരു പാര്‍ട്ടികളും പരസ്പരം ട്രോളാന്‍ കിട്ടുന്ന ഒരുവസരം പാഴാക്കാറില്ല എന്നതു കൊണ്ടു തന്നെ ദിവ്യയുടെ പോസ്റ്റിനേയും സംഘം വെറുതെ വിട്ടില്ല. അമിത് ഷാ കണ്ണൂരിലെത്തുന്നുവെന്ന് വാര്‍ത്ത വന്നതുമുതല്‍ ദിവ്യയുടെ പോസ്റ്റിന് താഴെ കമന്റാക്രമണം തുടങ്ങി. വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ തടയുന്നില്ലെയെന്നാണ് കൂടുതല്‍ ആളുകള്‍ ചോദിച്ചത്.

ഇതിനിടയില്‍ ദിവ്യയെ വിളിച്ചെഴുന്നേല്‍പ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ദിവ്യ എണീക്ക്… ദിവ്യാ ച്യാച്ചി എണീക്ക്.. അമിത് ഷാ ദോ പിണറായില്‍..പൂയ്.. എണീക്ക്…എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം തടഞ്ഞില്ലെങ്കിലും ഒരു കരിങ്കൊടിയെങ്കിലും കാണിക്കാമായിരുന്നെന്നും, പോസ്റ്റ് മുക്കാന്‍ സമയം കിട്ടിയില്ലേ എന്ന പരിഹാസവും ഉണ്ട്. എന്നാല്‍ ഇതു വരെ പോസ്റ്റ് പിന്‍വലിക്കാനോ മറുപടി പറയാനോ ദിവ്യ തയ്യാറായിട്ടില്ല.

https://www.facebook.com/ppdivya.divya/posts/1236566263127256

 

shortlink

Related Articles

Post Your Comments

Related Articles


Back to top button