ലണ്ടന്‍: ലീസ്റ്റര്‍ സിറ്റി ക്ലബ് ഉടമ വിചായി ശ്രിവദ്ധനപ്രഭ സ്വന്തം സ്റ്റേഡിയത്തിന് പുറത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ട്വിറ്റര്‍ സന്ദേശത്തിലൂടെ ലീസ്റ്റര്‍ ക്ലബാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം ഉണ്ടായത്. ശ്രിവദ്ധനപ്രഭക്കൊപ്പം പൈലറ്റും രണ്ടു ജീവനക്കാരും അടക്കം നാലു പേര് അപകടത്തില്‍ മരണപ്പെട്ടതായി ക്ലബ് അറിയിച്ചു. ലീസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ കിംഗ് പവര്‍ സ്റ്റേഡിയത്തിന് 200 അടി അകലെയുള്ള കാര്‍ പാര്‍ക്കിംഗ് മേഖലയിലേക്കാണ് കോപ്ടര്‍ തകര്‍ന്നുവീണത്.
ശ്രിവദ്ധനപ്രഭ കോപ്റ്ററില്‍ ഉണ്ടായിരുന്നതായി നേരത്തെ വിവരമുണ്ടായിരുന്നില്ല. ലീസ്റ്റര്‍ സിറ്റി-വെസ്റ്റ്ഹാം മത്സരം സമനിലയില്‍ കലാശിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്ബോഴായിരുന്നു അപകടം. 2010 ലാണ് ലീസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥത 40 മില്യണ്‍ പൗണ്ടിന് ശ്രിവദ്ധനപ്രഭ സ്വന്തമാക്കുന്നത്. ലീസ്റ്ററിന്റെ എല്ലാം മത്സരങ്ങള്‍ക്കും ശ്രിവദ്ധനപ്രഭ ഹെലികോപ്റ്ററിലാണ് സ്റ്റേഡിയത്തില്‍ എത്തുന്നത്. പറന്നു നീങ്ങിയ ഉടന്‍ തീഗോളമായി കോപ്റ്റര്‍ താഴേക്കു പതിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
Post Your Comments