Specials

കാലം മാറിയപ്പോൾ കോലം മാറി മലയാളികൾ

എപ്പോളും എവിടെയും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് മലയാളികൾ അല്ലെങ്കിൽ കേരളീയർ. സംസാരത്തിലും ആഹാരരീതിയിലും സ്വഭാവത്തിലും വസ്ത്രത്തിലും എല്ലാം മലയാളികൾ വ്യത്യസ്തർ തന്നെ. കലാപരമായി കേരളത്തിന്‍െറ വൈവിധ്യതയാണ് ലോക കലാകാരന്മാരെ എന്നും ഇവിടെക്ക് എത്തിക്കുന്നത്. മലയാളികളുടെ വസ്ത്ര ധാരണം, അത്രകണ്ട് മനോഹരമായ ഒന്ന് മറ്റെവിടെയും ഇല്ല എന്ന് തോന്നി പോകും നമുക്ക്. സ്വർണ്ണകരയോട് കൂടിയ ചന്ദനനിറത്തിലുള്ള സീറ്റും മുണ്ടും അല്ലെങ്കിൽ സെറ്റ്സാരീ ഏത് മലയാളി മങ്കയെ ആണ് അതീവ സുന്ദരിയാക്കാത്തത്.മാത്രമല്ല കോടിമുണ്ട് ഉടുത്ത് നിൽക്കുന്ന നമ്മുടെ മലയാളി പുരുഷന്മാരെ ആരാണ് ഒന്ന് നോക്കി നിന്ന് പോകാത്തത്. അത്രയ്ക്ക് മേൽ ഭംഗിയുള്ളതും എളിമയുള്ളതുമാണ് നമ്മൾ മലയാളികളുടെ വസ്ത്രധാരണ പാരമ്പര്യം. പെൺകുട്ടികൾ കനകളോളം എത്തുന്ന പട്ടുപാവാടയും ബ്ലൗസും ധരിക്കുമ്പോൾ ആൺകുട്ടികൾക്ക് എപ്പോളും പ്രിയം മുണ്ടിനോട് തന്നെയാണ്. പുരുഷന്മാര്‍ മുണ്ടും ഷർട്ടും സ്ത്രീകള്‍ സെറ്റ്മുണ്ടും അണിയുമ്പോള്‍ കേരളീയരുടെ തനതായ വസ്ത്രധാരണ രീതി എന്നതിനു പുറമേ നമ്മുടെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കാനും കഴിഞ്ഞിരുന്നു.

എന്നാൽ മലയാളിയുടെ തനതു വസ്ത്രധാരണ രീതിയായ മുണ്ടും നേരിയതും, മുണ്ടും ഷര്‍ട്ടും എന്നതില്‍ നിന്ന് മോഡേണ്‍ വസ്ത്രധാരണത്തിലേക്ക് മലയാളി വളരെ പെട്ടെന്നു തന്നെ മാറിക്കഴിഞ്ഞു. ഇന്ന് കേരളീയര്‍ തനതായ വസ്ത്രധാരണം മറന്ന് പാശ്ചാത്യരെ അനുകരിക്കുമ്പോള്‍ സാംസ്‌കാരികാധിനിവേശത്തിന് നമ്മൾ പാത്രങ്ങളാവുകയാണ്. കുട്ടികള്‍ക്കു പോലും ഇന്ന് മോഡേണ്‍ ഡ്രസ്സുകളോടാണു താല്‍പര്യം കാണിക്കുന്നത്. ആരാധനാപാത്രങ്ങളായ താരങ്ങള്‍ തന്നെ പരസ്യങ്ങളിലെത്തി പറയുമ്പോള്‍ അനുകരണഭ്രമം കൂടിയ മലയാളികള്‍ അതു പിന്തുടരുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ സമയം ലാഭിക്കാനും ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും നമ്മൾ മനപൂർവം ആ വസ്ത്രങ്ങളെ സ്വകാര്യപൂർവം അങ്ങ് ഒഴിവാക്കുകയാണ്. പക്ഷെ കാരണങ്ങൾ എന്തൊക്കെയാണെകിലും ഇന്നും നമ്മുടെ ആ തനതു വസ്ത്രധാരണ രീതികൾ മറക്കാതെ, മരിക്കാതെ നമ്മുടെ ഉള്ളിൽ കിടപ്പുണ്ട്. അതാണല്ലോ ഓണം , വിഷു, കേരളം പിറവി തുടങ്ങിയവക്ക് എങ്കിലും നമ്മൾ നമ്മുടെ പണ്ട് കാലങ്ങളിലേക്ക് ഇറങ്ങി ചെന്ന് ആ വസ്ത്രങ്ങളെ തിരഞ്ഞെടുക്കാൻ കാരണം. ഒരു കൈ അകലെയാണെങ്കിലും നമ്മുടെ ആ വസ്ത്ര ധാരണരീതികൾ നമുക്ക് ഇന്നും സ്വന്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button