KeralaLatest News

അമിത് ഷായെ മുഖ്യമന്ത്രി അധിക്ഷേപിച്ചെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

അമിത് ഷായുടെ ശരീരത്തെ പരാമര്‍ശിച്ചുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ അപകീര്‍ത്തികരമാണ്.

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ അധിക്ഷേപിച്ചെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. രാജ്യത്തെ ജനങ്ങള്‍ മുഖ്യമന്ത്രിയുടെ അധിക്ഷേപത്തിന് മറുപടി പറയും. ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയില്‍ ജനവികാരം മാനിക്കണമെന്നും ജനവികാരം മാനിച്ചില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ചിടും എന്നാണ് അമിത് ഷാ പ്രസംഗിച്ചതെന്നു അല്‍ഫോണ്‍സ് കണ്ണന്താനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അമിത് ഷായ്ക്കു മറുപടി നല്‍കിയതിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അമിത് ഷായുടെ ശരീരത്തെ പരാമര്‍ശിച്ചുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ അപകീര്‍ത്തികരമാണ്. ഇതിനു രാജ്യത്തെ ജനങ്ങള്‍ മറുപടി നല്‍കും. . ജനവികാരം മാനിക്കുകയെന്നത് ഒരു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. അതു ചെയ്യാതെ കേരളത്തിലെ ജനങ്ങളെ അപമാനിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വക്താക്കള്‍ പറയുമെന്നും കേന്ദ്രമന്ത്രി എന്ന നിലയില്‍ അതു തന്റെ ചുമതലയല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button