പോര്‍ച്ചുഗീസ് അധിനിവേശത്തോളം പഴക്കമുള്ള ആശയമാണ് ആധുനിക ഐക്യകേരളം എന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വാസ്കോഡഗാമയുടെ വരവോടെയാണ് യഥാര്‍ത്ഥത്തില്‍ ഐക്യകേരള രൂപീകരണ ചരിത്രം ആരംഭിക്കുന്നത്. 1885ല്‍ രൂപമെടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആകര്‍ഷണ വലയത്തില്‍ രൂപംകൊണ്ട പൂര്ണ്ണസ്വരാജിനൊപ്പമാണ് മലയാള നാട്ടിലും ഐക്യസങ്കല്പമോഹം മുളപൊട്ടുന്നത്.
തിരുവിതാംകൂറും കൊച്ചിയും മലബാറും ഒന്നാകണമെന്ന് തിരുവനന്തപുരം തലസ്ഥാനമാകണമെന്ന് സ്വദേശാഭിമാനി രാമകൃഷ്ണപ്പിളള 1910ല്‍ ആദ്യമായി പ്രവചിച്ചെങ്കിലും ഈ ആ ആശയം യാഥാര്‍ത്ഥ്യമാകാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടി വന്നു.
1947 ഏപ്രില്‍ 27ന് കൊച്ചിരാജാവും കെ.കേളപ്പനും മുന്‍കൈ എടുത്ത് ഐക്യകേരള കണ്വെന്ഷന് തൃശ്ശൂരില്‍ സംഘടിപ്പിച്ചു. എന്നാല്‍ തിരുവിതാംകൂര്‍ പരമാധികാരത്തിനുവേണ്ടിയാണ് വാദിച്ചത്. സര്.സിപി ആയിരുന്നു അധികാരകേന്ദ്രം. സ്വാതന്ത്ര്യ പ്രഖ്യാപനത്തോടൊപ്പം തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതായി ചിത്തിര തിരുനാള്‍ മഹാരാജാവ് പ്രഖ്യാപിച്ചു. തിരുവിതാംകൂര്‍ കൊച്ചി എന്നിവിടങ്ങളിലെ രാജഭരണവും അവസാനിച്ചു.രാജാക്കന്മാരുടെ ആധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ ആദ്യപടിയായി ഇത്.
തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നു പട്ടം താണുപ്പിള്ളമുതല് പനംപള്ളി ഗോവിന്ദമേനോന്വരെയുള്ള മന്ത്രിസഭകള്‍. ഒടുവിലാണ് ഫസല്‍ അലി കമ്മീഷന്റെ പുന:സംഘടനാ റിപ്പോര്‍ട്ടിലൂടെ തിരുവിതാംകൂറും കൊച്ചിയും മലബാറും ഭാഷാ അടിസ്ഥാനത്തില്‍ ഐക്യപ്പെടുന്നത്.
കാസര്‍ഗോഡും മലബാറും തിരുവിതാംകൂറില്‍ യോജിച്ചു.
തിരുവിതാംകൂര്‍ പ്രദേശത്തെ നാല് താലൂക്കുകളായ അഗസ്തീശ്വരം, വളവംകോട്, തല്ക്കുളം, പുലിത്തറ ഉള്‍പ്പെടെ ഒരു ഭാഗം മദ്രാസിനോടും യോജിച്ചു. അങ്ങനെ 1956 നവംബര്‍ ഒന്നിന് പതിനായിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി കോഴിക്കോടുനിന്നും കൊളുത്തിവിട്ട ദീപശിഖയെ സാക്ഷിയാക്കി അന്ന് കേരളത്തിന്റെ ആക്ടിങ്ങ് ഗവര്‍ണ്ണറായിരുന്ന പി.എസ് റാവു ഐക്യകേരളം യാഥാര്‍ത്ഥ്യമാകുന്നു എന്ന് പ്രഖ്യാച്ചു. ഈ ചരിത്രമെല്ലാം പിന്നിടുമ്പോള്‍ 62 വര്‍ഷങ്ങള്‍ക്കിപ്പുറം സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായി ഒട്ടനവധി ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷിയായ കേരളസംസ്ഥാനം അതിന്റെ പൂര്‍ണ്ണതയില്‍ നില്‍ക്കുകയാണ്
Post Your Comments