കണ്ണൂര്‍: അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ടയാണെന്നും സര്‍ക്കാരിനെ താഴെയിടാന്‍ തടി മാത്രം പോര മനോബലം കൂടി വേണമെന്നും മന്ത്രി ജി.സുധാകരന് കണ്ണൂരില്‍ പറഞ്ഞു. കോടതിയേയോ ജനാധിപത്യത്തേയോ അമിത് ഷാക്ക് ബഹുമാനമില്ല. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ ഇടത് സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്നാണ് അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ പറഞ്ഞത് എന്നാല്‍ അമിത് ഷാ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും രാഷ്ടീയ പാര്‍ട്ടികള്‍ക്ക് ക്ഷേത്രനടയില്‍ നിന്ന് രഥയാത്ര നടത്താന്‍ അനുവാദം ഇല്ല എന്നും അദ്ദേഹം പറഞ്ഞു. ബ്രാഹ്മണ മേധാവിത്തത്തിന്റെ അവസാനത്തിന്റെ ആരംഭമാണ് ഇതെന്നും ജി.സുധാകരന് ചൂണ്ടിക്കാട്ടി.
Post Your Comments