അടിമാലി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. ചേര്‍ത്തല സ്വദേശി രതീഷ് ആണ് അറസ്റ്റിലായത്. രതീഷ് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. നാല് മാസങ്ങള്‍ക്ക് മുമ്പ് മുനിയറ സ്വദേശിനിയാണ് രതീഷിനെതിരെ പരാതി നല്‍കിയത്. ആദ്യ വിവാഹം മറച്ച് വച്ച് മുനിയറ സ്വദേശിനിയായ യുവതിക്കൊപ്പം താമസിക്കുകയും വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ജോലിക്കെന്ന വ്യാജേന രതീഷ് കോട്ടയത്തേക്ക് താമസം മാറി.
അവിടെ വച്ച് മറ്റൊരു യുവതിയുമായി പരിചയത്തിലാകുകയും വിവാഹവാഗ്ദാനം നല്‍കി ഒരുമിച്ച് താമസമാരംഭിക്കുകയും ചെയ്തു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏറെനാളായി പൊലീസ് രതീഷിനെ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടിമാലി സിഐ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടയത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
Post Your Comments