ലക്‌നോ: പാക്കിസ്ഥാന്‍ ചാരസംഘടനയുടെ ചാരനെന്ന് സംശയിച്ച് ഒരാള്‍ പിടിയില്‍. എഎസ്ഐയുടെ ചാരനെന്ന് സംശയിച്ച് ഉത്തര്‍പ്രദേശിലെ ബുലാന്ദ്ശഹര്‍ മേഖലയില്‍നിന്ന മുഹമ്മദ് സാഹിദ് എന്നയാളെയാണ് പിടികൂടിയത്. അറസ്റ്റിലായ മുഹമ്മദ് സാഹിദിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബുലന്ദ്ശഹറിലെ ഖുര്‍ജ പ്രദേശത്താണ് ഇയാളുടെ വീടെന്നും പോലീസ് പറഞ്ഞു.
മൊബൈല്‍ ഫോണ്‍, വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 2540 രൂപ എന്നിവയും ഇയാളില്‍നിന്നും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇയാളില്‍നിന്നും നിരോധിത മേഖലകളുടെ രഹസ്യരേഖകളും ഭൂപടങ്ങളും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
Post Your Comments