ആസ്സാം: പെണ്‍കുട്ടിയുടെ മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.ആസ്സമിലെ കോക്രജാര്‍ ജില്ലയിലാണ് അതിക്രൂരമായ സംഭവം നടന്നത്. പതിനെട്ട് വയസ്സ് പ്രായമുള്ളപ്രീമാ ഫേസീ എന്ന പെണ്‍കുട്ടിയുടെ ശരീരമാണിതെന്നും ബലാത്സംഗത്തിന് ശേഷം കത്തിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച പ്രീമയെ ഗ്രമത്തില്‍ നിന്ന് കാണാതായി. തുടർന്ന് ശനിയാഴ്ച രാത്രിയില്‍ നെല്‍വയലില്‍ നിന്ന് മൃതശരീരം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കൂ എന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Post Your Comments