ന്യൂഡല്‍ഹി: പെണ്‍കുട്ടിയുടെ മൃതദേഹം ട്രോളി ബാഗിനുള്ളില്‍ തിരുകിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ യമുന ഡൈവേഴ്സിറ്റി പാര്ക്കിന് സമീപത്താണ ്സംഭവം. പെണ്‍കുട്ടിക്ക് എട്ടു മുതല്‍ ഒന്‍പത് വയസ് വരെ പ്രായമുണ്ടെന്നാണ് പൊലീസ് നിഗമനം. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ബാഗ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ പാടുകളുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ നൂപുര്‍ പ്രസാദ് പറഞ്ഞു. കാണാതായ പെണ്‍കുട്ടികളുടെ പട്ടിക തയ്യാറാക്കിയ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അതേസമയം മൃതദേഹം അരുണാ അസാഫ് അലി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Post Your Comments