ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ റെഡ് ഐ സര്‍വീസ് ഉടൻ ആരംഭിക്കും. നവംബര്‍ 30 മുതലാണ് എയര്‍ ഇന്ത്യ റെഡ് ഐ സര്‍വീസ് ആരംഭിക്കുന്നത്. സാധാരണ സമയത്തെ വിമാന നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇതില്‍ യാത്ര ചെയ്യാനാകും. രാത്രി വൈകി പുറപ്പെടുന്ന വിധമാണ് റെഡ് ഐ വിമാനങ്ങളുടെ സര്‍വീസ്.
ഡല്‍ഹി-ഗോവ-ഡല്‍ഹി, ഡല്‍ഹി-കോയന്പത്തൂര്‍-ഡല്‍ഹി, ബംഗളൂരു-അഹമദാബാദ്-ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ റെഡ് ഐ സര്‍വീസ് ആരംഭിക്കുന്നത്.ഡല്‍ഹിയില്‍നിന്ന് എഐ 883 വിമാനം രാത്രി 10ന് പുറപ്പെട്ട് 12.35ന് ഗോവയില്‍ എത്തും. തിരിച്ച് ഗോവയില്‍ നിന്നും എഐ 884 വിമാനം പുലര്‍ച്ചെ 1.15ന് പുറപ്പെട്ട് 3.40ന് ഡല്‍ഹിയിലെത്തും. .
എഐ 547 വിമാനം ഡല്‍ഹിയില്‍നിന്ന് രാത്രി 9.15ന് പുറപ്പെട്ട് 12.30ന് കോയന്പത്തൂരിലെത്തും. തിരിച്ച് എഐ 548 വിമാനം കോയന്പത്തൂരില്‍ നിന്ന് പുലര്‍ച്ചെക്ക് ഒന്നിന് പുറപ്പെട്ട് നാലിന് ഡല്‍ഹിയിലെത്തും. ബംഗളൂരുവില്‍നിന്ന് എഐ 589 വിമാനം രാത്രി 12.30ന് പുറപ്പെട്ട് 2.35ന് അഹമദാബാദില്‍ എത്തും. തിരിച്ച് എഐ 590 വിമാനം അഹമദാബാദില്‍നിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെട്ട് 5.25ന് ബംഗളൂരുവിലെത്തും.
Post Your Comments