മുംബൈ: അഞ്ചുവയസ്സുകാരി ട്രോംബേയിലെ ഭാഭാ അ്റ്റോമിക് റിസര്‍ച്ച് സെന്റര്‍ സ്‌കൂള്‍ കെട്ടിടത്തിലെ നീന്തല്‍കുളത്തില്‍ മങ്ങി മരിച്ചു. അനുഷ്‌കാ കുമാര്‍ എന്ന ബാലികയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് നീരജ് ബാര്‍ക്കിലെ സ്‌കുള്‍കെട്ടിടത്തിലെ നീന്തല്‍ പരിശീലകനെതിരെ കേസ് കൊടുത്തു.
അധികൃതരുടെ അനാസ്ഥ കാരണമാണ് തന്റെ കുട്ടിക്ക് ഇത്തരത്തിലൊരു ദുരന്തമുണ്ടായതെന്നാണ് പിതാവിന്റെ ആരോപണം. ബാര്‍ക്കില്‍ രണ്ട് നീന്തല്‍ കുളങ്ങളുണ്ട്. ഇതില്‍ രണ്ട് അടി ആഴമുള്ളത് കുട്ടികള്‍ക്കും നാലരയടി ആഴമുള്ള നീന്തല്‍ക്കുളം മുതിര്‍ന്നവര്‍ക്കും ഉള്ളതാണ്. എന്നാല്‍ സംഭവ ദിവസം കുട്ടി നീന്തല്‍ കൂളില്‍ എത്തിയത് അധികൃതര്‍ അറിഞ്ഞില്ല എന്നും ആരോപണമുണ്ട്. മുതിര്‍ന്നവരുടെ നീന്തല്‍കുളത്തില്‍ അനക്കമില്ലാതെ ഒഴുകി നടക്കുന്ന അനുഷ്‌കയെ കണ്ട സമയത്തു മാത്രമാണ്
പരിശീലകര്‍ അവിടെയെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു,
അനുഷ്‌കയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 304(2) പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments