Specials

ദീപാവലിയുടെ അന്ന് രംഗോലിയിടുന്നതെന്തിന്?

പരമ്പരാഗതമായി ഇന്ത്യയില്‍ പിന്തുടരുന്ന ഒരു പാരമ്പര്യമാണ് രംഗഗോലി അഥവാ കോലം വരയ്ക്കല്‍

ദീപാവലി വിളക്കുകളുടെ ഉത്സവമായിട്ടാണ് ദീപാവലി ആഘോഷിക്കുന്നത്. എന്നിരുന്നാലും, ഈ ഉത്സവത്തില്‍ നിറങ്ങളും വലിയ പങ്കു വഹിക്കുന്നു. വീടുകള്‍ വൃത്തിയാക്കി കവാടത്തിനു മുന്നില്‍ പല ഡിസൈനുകളില്‍ നിറങ്ങള്‍ ഒരുക്കുന്നത് വളരെ വിശേഷമാണ്. എന്നാല്‍ ഇത് എന്തിനു വേണ്ടിയാണെന്ന് നമ്മുക്ക് അറിയാം.

പരമ്പരാഗതമായി ഇന്ത്യയില്‍ പിന്തുടരുന്ന ഒരു പാരമ്പര്യമാണ് രംഗഗോലി അഥവാ കോലം വരയ്ക്കല്‍. അല്‍പ്പാമ, അരിപ്പോമ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. തലമുറ മാറുന്നതിനനുസരിച്ച് ഇവയുടെ ഡിസൈനുകളിലും വലിയ മാറ്റങ്ങള്‍ കണ്ടു വരുന്നുണ്ട്. ലക്ഷ്മീദേവിയുടെ വരവിനായാണ് ദീപാവലിയുടെ അന്ന് രംഗോലിയിടുന്നത്. കൂടാതെ പ്രാര്‍ഥനകള്‍ക്ക് പാടി സമ്പത്തിന്റെ രൂപത്തില്‍ ദേവി ലക്ഷ്മിയുടെ അനുുഗ്രഹങ്ങള്‍ ചോദിക്കുന്നു. ദേവാലയത്തിന്റേയും വീടുകളുടെ പ്രവേശന കവാടങ്ങളിലും രംഗോലി ഒരുക്കുന്നു. പല നിറങ്ങളില്‍ അതി ഭംഗിയായി ഒരുക്കുന്ന ഇവ നമ്മുടെ കഴിവിനെ കൂടി പരിപോഷിക്കുന്നതാണ്. വര്‍ണശോക, അരി ചോളം, ചുണ്ണാമ്പ് പൊടി എന്നിവയാണ് രംഗോലിയില്‍ വര്‍ണങ്ങളായി ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button