റാത്ലാം: മധ്യപ്രദേശിലെ റാത്ലാമിലുള്ള മഹാലക്ഷ്മിജി ക്ഷേത്രം ദീപാവലി കാലത്ത് അലങ്കരിക്കുന്നത് പൂക്കളും തോരണങ്ങളും കൊണ്ടൊന്നുമല്ല. കോടികള്‍ വരുന്ന കറന്‍സി നോട്ടുകള്‍ കൊണ്ടാണ്.
ദീപാവലി ആഘോഷ കാലത്ത് അമ്പലത്തിലെത്തുന്ന ഭക്തര്‍ സമര്‍പ്പിക്കുന്നതാണ് രൂപ നോട്ടുകള്‍. നോട്ടുകള്‍ മാത്രമല്ല, ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റുവസ്തുക്കളും ക്ഷേത്രത്തില്‍ എത്തിക്കാറുണ്ട്. ഇത് പ്രധാന പൂജാരി ക്ഷേത്രത്തിന്റെ ‘ഗര്‍ഭഗൃഹം’ എന്നറിയപ്പെടുന്ന ഭാഗത്ത് സൂക്ഷിക്കും. ഇങ്ങനെ ഓരോ ദീപാവലി കാലത്തും അമ്പലത്തില്‍ 100 കോടിയിലധികം രൂപയുടെ നോട്ടുകളാണെത്തുന്നതെന്ന് ക്ഷേത്ര അധികൃതര്‍ പറയുന്നു.
എന്നാല്‍ ഇതൊക്കെ ക്ഷേത്രത്തിന് വഴിപാടായി നല്‍കുന്നതല്ല. ക്ഷേത്രത്തിലെത്തിക്കുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും ദീപാവലി ആഘോഷത്തിനു ശേഷം തിരിച്ചു കൊണ്ടുപോകും. ഉദ്ദിഷ്ടകാര്യം സാധിക്കുന്നതിനായാണ് വിശ്വാസികള്‍ ദീപാവലി സമയത്ത് ക്ഷേത്രത്തില്‍ നോട്ടുകള്‍ കൊണ്ടുവരുന്നത്. വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആയിരക്കണക്കിന് വിശ്വാസികള്‍ ക്ഷേത്രത്തിലെത്താറുണ്ട്. ഇത്തരമൊരു ആചാരം പിന്തുടരുന്ന ഏക ക്ഷേത്രമാണ് റാത്ലാം മഹാലക്ഷ്മിജി ക്ഷേത്രമെന്ന് ഇവിടത്തുകാര്‍ പറയുന്നു.
പലപ്പോഴും വിശ്വാസികളില്‍ നിന്ന് ലഭിക്കുന്ന പണവും ആഭരണങ്ങളും മറ്റു വസ്തുക്കളും സൂക്ഷിക്കുന്നതിനുള്ള സ്ഥലം തികയാറില്ലെന്ന് അമ്പലത്തിലെ പ്രധാന പൂജാരി സഞ്ജയ് പറയുന്നു. മിക്കപ്പോഴും അമ്പലത്തിലെത്തുന്ന നോട്ടുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ മൂല്യം നൂറു കോടിയിലധികം വരുമെന്നാണ് അദ്ദേഹം പറയുന്നു.
Post Your Comments