പൂനെ ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് അറസ്റ്റ് ചെയ്ത മാവോയിസ്റ്റ് ഭീകര ബന്ധമുള്ള ആക്ടിവിസ്റ്റുകളുടെ ജാമ്യാപേക്ഷ കോടതി തള്ളി. വെർനോൺ ഗോൺസാൽവസ്, അരുൺ പെരേര, സുധാ ഭരദ്വാജ്, എന്നിവരുടെ ജാമ്യാപേക്ഷയാണ് പൂനെ സെഷന്‍സ് കോടതി തള്ളിയത്.
ഇവര്‍ രാജീവ് ഗാന്ധി വധത്തിന് സമാനമായരീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടവരാണെന്നാണ് പുനെ പോലീസ് കോടതിയില്‍ നല്കിയ കുറ്റപത്രം. ഇടത് ഭീകരവാദ ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും കഴിഞ്ഞ ഓഗസ്റ്റ് 28 മുതല്‍ വീട്ടു തടങ്കലിലാണ്. പൂനെ പൊലീസിന് ഉടൻ അറസ്റ്റ് ചെയ്യാനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പുനെയിലെ ഭീമ കൊരെഗാവില്‍ മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതര്‍ നേടിയ വിജയത്തിന്റെ 200-ാം വാര്‍ഷികം കഴിഞ്ഞ ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും ഏറ്റുമുട്ടിയത് കലാപത്തിലേക്ക് കത്തിപ്പടര്‍ന്നു. അന്നുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് കാരണം ഇവരുടെ പ്രസംഗങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ പരിശോധനകൾ നടക്കുമ്പോഴാണ് ഇവരുടെ പക്കൽ നിന്ന് മോദിയെ വധിക്കാനുള്ള പദ്ധതിയുടെ തെളിവുകൾ പൊലീസിന് ലഭിച്ചത്.
Post Your Comments