ദീപാവലി ഉത്സവ സീസണ് ലക്ഷ്യമിട്ട് ആലിയ ഭട്ടിനെ മുന്‍നിര്‍ത്തി നോക്കിയ ഫോണുകളുടെ പ്രചാരണ പരിപാടികള്‍. നോക്കിയ ഉപകരണങ്ങളുടെ മുഖം ഇനി ആലിയ ഭട്ട് ആയിരിക്കുമെന്നും താരത്തെ പ്രചാരണത്തിനായി നിർത്തുന്നതിലൂടെ ആരാധകര്‍ക്കിടയില്‍ ആവേശം നിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും നോക്കിയ ബ്രാന്റ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളും വിതരണക്കാരുമായ എച്ച്എംഡി ഗ്ലോബല്‍ വ്യക്തമാക്കി.
ഏറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷമാണ് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ ബ്രാന്റ് ഉല്‍പ്പന്നങ്ങളുമായി വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്. അതേസമയം അച്ചടി മാധ്യമങ്ങള്‍ വഴിയുള്ള നോക്കിയ ഫോണുകളുടെ പരസ്യ പരിപാടികള്‍ ഒക്ടോബര്‍ 12 ന് ആരംഭിച്ചിട്ടുണ്ട്.
Post Your Comments