കൊളംബോ: പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ശ്രീലങ്കൻ രാഷ്ട്രീയ സാഹചര്യത്തെ അസ്ഥിരപ്പെടുത്തി പ്രസിഡന്റ് പാർലമെന്റ് സസ്‌പെൻഡ് ചെയ്തു. നവംബർ 16 വരെയാണ് പാര്‍ലമെന്റിന്റെ പ്രവർത്തനങ്ങൾ നിർത്തി വച്ചിരിക്കുന്നത്. വാർഷിക ബജറ്റ് യോഗം നവംബർ 5 ന് ചേരാൻ ഇരുന്നപ്പോൾ ആണ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു നീക്കം. ക്ടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ പാർലിമെന്റ് സസ്‌പെൻഡ് ചെയ്തതിലൂടെ സർക്കാരിനെ സാമ്പത്തികമായി അസ്ഥിരപ്പെടുത്തുകയാണ് ചെയ്തത്. 225 അംഗ സഭയാണ് ശ്രീലങ്കയിലുള്ളത്.
വെള്ളിയാഴ്ചയാണ് ശ്രീലങ്കയിൽ അട്ടിമറി നടന്നത്. സ്ഥാനമൊഴിഞ്ഞ റെനില്‍ വിക്രമസിംഗെ അടിയന്തരമായി പാര്‍ലമെന്റ് വിളിച്ച് കൂട്ടി തന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിയിരുന്നതാണ്. സിരിസേനയുടെ പാർട്ടി വിക്രമസിംഗെയുടെ പിന്തുണ പിൻവലിച്ചതോടെ ആണ് അദ്ദേഹത്തിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടപെട്ടത്. ഇപ്പോൾ മഹിന്ദ്ര രാജപക്‌സെയെ പുതിയ പ്രധാനമന്ത്രിയായി സിരിസേന തിരഞ്ഞെടുക്കുകയും ചെയ്തു. വിക്രമസിംഗെയുടെ പാർട്ടിയുടെ ബലത്തിൽ ആണ് സിരിസേന 2015 ൽ പ്രസിഡന്റ് ആയി സ്ഥാനമേറ്റത്. അന്ന് അവർ അവസാനിപ്പിച്ചത് രാജപക്സെയുടെ ഭരണം ആയിരുന്നു.
Post Your Comments