തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. സ്വാമി സന്ദീപാനന്ദ ഗിരിയുടെ വീടിനു നേരെയുള്ള ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനിടെയാണ് സംഭവം. ജനം ടി വി ബ്യൂറോ ചീഫ് വിനീഷിനെ ആക്രമിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. രാത്രി രണ്ടു മണിയോടെ ആശ്രമത്തിന്റെ പരിസരത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്.
അടുത്തുള്ള കുണ്ടമണ്‍ ദേവീക്ഷേത്രത്തിലെ രണ്ട് സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്. അന്വേഷണത്തിനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ സംഭവം നടക്കുമ്പോൾ ആശ്രമത്തിലെ സി സി ടി വി ഓഫായിരുന്നു എന്നാണ് സന്ദീപാനന്ദ ഗിരി പറയുന്നത്.
Post Your Comments