Latest NewsKerala

ശബരിമല വിഷയത്തില്‍ ഈ അമ്മൂമ്മയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും ഇപ്പോഴും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. നവംബര്‍ 13ലെ റിവ്യൂ ഹര്‍ജിയിന്‍മേലുള്ള സുപ്രീം കോടതി വിധി നോക്കിയിരിക്കുകയാണ് എല്ലാവരും. എന്നാല്‍ ഇതൊന്നും അത്ര കാര്യമായിട്ടെടുക്കാത്ത ഒരു അമ്മൂമ്മയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എല്ലാ സ്ത്രീകളും പോകണം, തൊഴണം. പെണ്ണുങ്ങള്‍ക്കെന്താ കാണേണ്ട ആഗ്രഹമുണ്ടാകില്ലേ? അമ്മൂമ്മ ചോദിക്കുന്നു.

പെണ്ണ് എന്ന് ചിന്തിച്ചിട്ട് ഒന്നും കണ്ടുകൂടെ? എല്ലാവരും വയസ്സാകുന്നത് വരെ കാത്തിരിക്കുമ്‌ബോഴേക്കും മരിക്കുകയും ചെയ്യും.

പിന്നെ എങ്ങനെയാ കാണുക. എനിക്കിപ്പോള്‍ കഴിയുമെങ്കില്‍ ഞാന്‍ പോകുമായിരുന്നു. ഇപ്പോള്‍ എനിക്ക് പോകാന്‍ കഴിയിലല്ലോ? അതുകൊണ്ട് എല്ലാ പെണ്ണുങ്ങളും കഴിയുന്ന കാലത്ത് പോയി ഭഗവാനെ കണ്ടിരിക്കണമെന്നും അമ്മൂമ്മ പറയുന്നു.

വയസ്സുകാലത്ത് മല കയറാന്‍ കഴിയില്ല. അന്ന് കഴിയുന്ന കാലത്ത് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഭാഗവാനെ കണ്ട് തൊഴാമായിരുന്നുവെന്ന് സ്ത്രീകള്‍ക്ക് തോന്നുന്നുണ്ടാകില്ലേ. ഇപ്പോള്‍ എനിക്ക് അങ്ങനെ തോന്നുന്നുണ്ട്. ഇപ്പോള്‍ പോകണമെന്ന് തോന്നുന്നവര്‍ പോകണമെന്നും അമ്മൂമ്മ പറയുന്നു. അമ്മൂമ്മയുടെ വീഡിയോ വൈറലായിരിക്കുകയാണ്. അമ്മൂമ്മയുടെ പേരോ സ്ഥലമോ ഒന്നും തന്നെ അറിയില്ല. വീഡിയോ ഏതായാലും ജനശ്രദ്ധയാകര്‍ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button