ദീപങ്ങളുടെ ഉൽസവമായ ദീപാവലി തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ് എന്നറിയപ്പെടുന്നു. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി. ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്ന ദീപാവലിക്ക് പിന്നിലെ ഐതിഹ്യങ്ങളിലെ ചില ചുരുക്കിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു
14-വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലി ആഘോഷിക്കുന്നത് എന്ന് പറയപ്പെടുന്നു.
നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ചതിന്റെ ആഘോഷമാണ് ദീപാവലി എന്ന് മറ്റൊരു ഐതിഹ്യം
ജൈനമതവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതാണ് ദീപാവലി എന്ന് പറയപ്പെടുന്നു
Post Your Comments