മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്റെ ദിനമായാണ് ദീപാവലി ആഘോഷിക്കുന്നത്. തിന്മയെ മറികടന്ന് നന്മയിലേക്ക്,മനുഷ്യഹൃദയങ്ങളില്‍ സ്ഥിതിചെയ്യുന്ന ആസുര ഭാവത്തെ – തിന്മയെ – നിഗ്രഹിക്കുക,അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് എന്നീ സന്ദേശങ്ങളാണ് ദീപാവലി നല്‍കുന്നത്.
ചില പ്രദേശങ്ങളില്‍ യമധര്‍മനുള്ള അനുഷ്ഠാനങ്ങളെങ്കില്‍ ഉത്തരേന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത് സാമ്പത്തിക വര്‍ഷാരംഭമായാണ് കാണുന്നത്. വ്യാപാരികൾക്ക് ധനത്തിന്റെ ഉത്സവമാണ്. കടബാധ്യതയുള്ള വ്യാപാരികള്‍ കൊടുത്തു തീര്‍ക്കുന്നത് അന്നാണ്; വ്യാപരികളും കടം വീട്ടുന്ന ദിവസവും ദീപാവലിയാണ്.
ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വ്യത്യസ്തമാക്കുന്നത് അതുമായി ബന്ധപ്പെട്ട ഐതിഹ്യകഥകളാണ്. നരകാസുരവധം മുതല്‍ വര്‍ധമാനമഹാവീര നിര്‍വാണം വരെ നീണ്ടുകിടക്കുന്നു എങ്കിലും ദുര്‍ഗാദേവിയുടെ നരകാസുരവധകഥയ്ക്കാണ് കൂടുതല്‍ പ്രചാരം. ഇതിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകളാണെങ്കിൽ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.
Post Your Comments