Specials

ദീപാവലിക്ക് വിളക്ക് തെളിയിക്കുന്നതിന്റെ കാരണം ഇതാണ്

ദീപാവലി ആഘോഷിക്കുന്നത് അഞ്ച് ദിവസങ്ങളിലായാണ്. ദീപാവലിക്ക് വിളക്ക് തെളിയിക്കുന്നതിന്റെ പിന്നിലും ഒരു കാരണമുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമാണ് ദീപാവലി. ശരിക്കും പുതുവര്‍ഷം പുലരുന്നതു പോലെയാണ് നോര്‍ത്ത് ഇന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കുന്നത്. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകം എന്ന രീതിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഐശ്വര്യ ദേവതയായ ലക്ഷ്മിയെയാണ് ഇതിലൂടെ ആരാധിക്കുന്നത്.ദീപാവലി ആഘോഷിക്കുന്നത് അഞ്ച് ദിവസങ്ങളിലായാണ്. ദീപാവലിക്ക് വിളക്ക് തെളിയിക്കുന്നതിന്റെ പിന്നിലും ഒരു കാരണമുണ്ട്.

പാവലിക്ക് വിളക്ക് തെളിയിക്കുന്നതിന്റെ ഒരു കാരണം ലക്ഷ്മി ദേവിയെ വീട്ടിലേക്ക് സ്വീകരിക്കാനാണ്. പതിനാല് വിളക്കുകള്‍ ദീപാവലിക്ക് തെളിയിക്കണമെന്നാണ് പറയുന്നത്. വിളക്കുകള്‍ പൂജയുടെ അഭിവാജ്യ ഘടകമാണ്. വിളക്കുകള്‍ ദൈവങ്ങള്‍ക്ക് അര്‍പ്പിക്കുന്നത് പ്രധാനമാണ്. ചില പൂജകള്‍ക്ക് പ്രത്യേക എണ്ണം വിളക്കുകളും ആവശ്യമാണ്. വൈകുന്നേരം എല്ലാ കുടുംബാംഗങ്ങളും ഒത്തുകൂടിയശേഷമാണ് ലക്ഷ്മി പൂജ ചെയ്യുന്നത്. ദേവിക്ക് മുന്നില്‍ അഞ്ചു വിളക്കുകള്‍ തെളിയിക്കണമെന്നത് നിര്‍ബന്ധമാണ്.കൂടാതെ ഇവ നെയ് വിളക്കുകളും ആയിരിക്കണം. പൂജയ്ക്ക് ശേഷം ആരതി ഉഴിയുകയും പൂജയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രസാദം നല്‍കുകയും വേണം.

എല്ലാവര്‍ക്കും ദേവിയുടെ അനുഗ്രഹം കിട്ടിയെന്ന് ഉറപ്പുവരുത്തണം. പൂജയ്ക്ക് ശേഷം വീട്ടിലെ സ്ത്രീ വീടുമുഴുവന്‍ വിളക്ക് തെളിയിക്കണം. ദേവിയെ വീട്ടിലേക്ക് ക്ഷണിക്കുന്നതാണിത്. വിളക്ക് തെളിയിക്കുന്നതും അത് ദൈവത്തിനു അര്‍പ്പിക്കുന്നതും പ്രധാനമാണ്. നാം ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ ദിവ്യ ചൈതന്യം ഒരു കളങ്കവുമില്ലാത്ത പോസിറ്റിവ് ചുറ്റുപാടില്‍ ആയിരിക്കണം വരേണ്ടത്. അതുകൊണ്ടു തന്നെ വിളക്കുകള്‍ നെഗറ്റിവ് എനര്‍ജി കളഞ്ഞു ചുറ്റുപാടിനെ ശുദ്ധീകരിച്ചു പോസിറ്റിവ് എനര്‍ജി നിറയ്ക്കുന്നു. അപ്പോള്‍ നമുക്ക് ദൈവീക സാനിദ്ധ്യം പ്രകടമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button