ദീപാവലി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് മധുരമുള്ള വിഭവങ്ങളെയാണ് ഓര്‍മ വരിക. മധുരമുള്ള പേടകളും ലഡുവും ജിലേബിയുമൊക്കെ ദീപാവലി വിഭവങ്ങളാണ്. ഇത്തവണ നമുക്ക് ദീപാവലിയ്ക്ക് ഒരു വെറൈറ്റി കജൂര്‍ വട ട്രൈ ചെയ്താലോ? മധുരമല്ലെങ്കില്‍ക്കൂടി ഇത് എല്ലാര്‍ക്കും ഇഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. കജൂര്‍വട തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
2 കപ്പ് മൈദ
1 കപ്പ് റവ
1 കപ്പ് പഞ്ചസാര
1 നുള്ള് ഉപ്പ്
1 നുള്ള് അപ്പക്കാരം
1 നുള്ള് ഏലക്കായപ്പൊടി
50 മില്ലി പശുനെയ്യ്
ആവശ്യത്തിന് വനസ്പതി
തയ്യാറാക്കുന്ന വിധം
മൈദ, റവ, അപ്പക്കാരം ഏലയ്പ്പാപ്പൊടി, ഉപ്പ് എന്നിവ നന്നായി കൂട്ടച്ചേര്‍ത്ത് കുഴച്ചതിനു ശേഷം അതിലേക്ക് 100 ഗ്രാം വനസ്പതി, പഞ്ചസാര എന്നിവ അടിച്ചു ചേര്‍ത്ത് കട്ടിയില്‍ കുഴച്ചെടുക്കുക. കുഴയ്ക്കുമ്പോള്‍ പതം വരാന്‍ തുള്ളിയായി വെള്ളം കുടയാം.
പിന്നീട് പശുനെയ്യ് ചേര്‍ത്തശേഷം ചെറിയ ബോളുകളാക്കി കൈയിലെടുത്ത് ചെറുതായി പരത്തി ഉഴുന്നുവട പോലെ മധ്യത്തില്‍ ദ്വാരമുണ്ടാക്കി അടി പരന്ന താവയില്‍ വനസ്പതിയൊഴിച്ച് ചെറിയ ചൂടില്‍ വറുത്തെടുക്കാം
Post Your Comments