ദീപാവലി സംബന്ധിച്ചുള്ള ഐതിഹ്യങ്ങള്‍ ഏറെയാണ്. നരകാസുര നിഗ്രഹത്താല്‍ തിന്മയില്‍ നിന്നു ജനത്തെയും രാജ്യത്തെയും മോചിപ്പിച്ച് നന്മ വീണ്ടെടുത്ത ദിനമാണെന്നതാണ് പ്രധാന ഐതിഹ്യം. മഹാബലിയെ വാമനന്‍ പാതാള ലോകത്തിന്റെ അധിപനായി വാഴിച്ച ദിനമാണിതെന്ന്് മറ്റൊരു ഐതിഹ്യം. ശിവപാര്‍വതിമാരും വിഘ്‌നേശ്വര മുരുകന്മാരും ചൂതാട്ടം നടത്തി വിനോദിച്ചതിന്റെ ഓര്‍മപുതുക്കലാണ് ഈ ദിനമെന്നും പറയപ്പെടുന്നു. പതിനാല് വര്‍ഷത്തെ വനവാസത്തിനു ശേഷം ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു വിഭാഗം വിശ്വസിക്കിന്നു.
ദീപാവലി അറിയപ്പെടുന്നത് തന്നെ ദീപങ്ങളുടെ ഉത്സവം എന്നാണ്. രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കപ്പെടുന്നുണ്ട്. ദീപങ്ങളുടെ നിര എന്നാണ് ദീപാവലിയുടെ അര്‍ത്ഥം. തുലാംമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്.ഹിന്ദു, ജൈന, സിഖം മത വിശ്വാസികള്‍ ദീപാവലി ആഘോഷിക്കുന്നു. മണ്‍ചെരാതുകളില്‍ വിളക്ക് കത്തിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കപ്പെടുന്നു.
പല കാരണങ്ങള്‍ കൊണ്ടാണ് ദീപാവലി ആഘോഷം പൂര്‍ണതയില്‍ എത്തുന്നത്. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിനും മറ്റുമായി വീടുകളിലും ക്ഷേത്രങ്ങളിലും നിരവധി പൂജകളും മറ്റും നടത്തുന്നു. ഇരുട്ട് നിറഞ്ഞ ജീവിതത്തിന് വെളിച്ചം വീശുക എന്ന അര്‍ത്ഥത്തിലാണ് പലപ്പോഴും ദീപാവലി ദീപങ്ങളുടെ ആഘോഷമാക്കി മാറ്റുന്നത്.
Post Your Comments