പലര്‍ക്കും പ്രിയങ്കരമായൊരു മധുരമാണ് മൈസൂര്‍ പാക്ക്. നെയ്യിന്റെ സ്വാദു നുണഞ്ഞിറക്കാന്‍ പറ്റുന്നൊരു മധുരം. മൈസൂര്‍ പാക്ക് നമുക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. ഇതെങ്ങനെയെന്നു നോക്കൂ
കടലമാവ്-1 കപ്പ് പഞ്ചസാര-2 കപ്പ് നെയ്യ്-1 കപ്പ് എലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍ ഒരു തവയില്‍ കടലമാവ് അല്‍പം നെയ്യൊഴിച്ച് നല്ലപോലെ കൂട്ടിക്കലര്‍ത്തുക. മറ്റൊരു പാത്രത്തില്‍ അര കപ്പ് വെള്ളത്തില്‍ പഞ്ചസാര അലിയിച്ച് ഉരുക്കുക. ഇതിലേയ്ക്ക് കടലമാവ് ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക. അല്‍പം കഴിയുമ്പോള്‍ നെയ്യ് ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. ഇത് വീണ്ടും നല്ലപോലെ ഇളക്കുക. ഈ മിശ്രിതം തവയുടെ വശങ്ങളില്‍ പിടിച്ചു തുടങ്ങുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കണം. മിശ്രിതം പാകത്തിന് വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ചൂടാറിക്കഴിഞ്ഞാല്‍ മുറിച്ച് ഉപയോഗിക്കാം.
Post Your Comments