ട്രൈ ചെയ്യാം ദീപാവലി സ്പെഷ്യൽ ബനാന സമൂസ
ചേരുവകള്‍:
മൈദ- 200 ഗ്രാം , ഏത്തയ്ക്ക- 400 ഗ്രാം , മല്ലിപ്പൊടി- 20 ഗ്രാം , ഗ്രീന്‍പീസ്- 10 ഗ്രാം , ഇഞ്ചി അരച്ചത്- അഞ്ച് ഗ്രാം , വെളുത്തുള്ളി അരച്ചത്- അഞ്ച് ഗ്രാം , പച്ചമുളക്, പെരിഞ്ചീരകം, ഗരംമാസലപ്പൊടി- രണ്ട് ഗ്രാം വീതം നെയ്യ്- കുറച്ച് കുഴയ്ക്കാന്‍ , എണ്ണ- ആവശ്യത്തിന്, ഉപ്പ്- പാകത്തിന്
പാകം ചെയ്യേണ്ടവിധം:
മൈദയും പൊടിച്ച പെരിഞ്ചീരകവും നെയ്യും തമ്മില്‍ യോജിപ്പിച്ച് നന്നായി കുഴച്ചു വയ്ക്കുക. ഇത് ചെറിയ ഉരുളകളാക്കി മാറ്റുക. ഇവ പരത്തി രണ്ടായി മുറിച്ചുവയ്ക്കുക. ഫില്ലിംഗ് തയാറാക്കി അതില്‍ കറേശെ എടുത്ത്, പരത്തി, മുറിച്ച് വച്ചതില്‍ ഒരെണ്ണത്തില്‍ വിളമ്പി, ഒരേ കനത്തില്‍ വ്യാപിപ്പിച്ച് കോണാകൃതിയിലാക്കി അരികുകളില്‍ വെള്ളം തൊട്ട് ഒട്ടിച്ച് വയ്ക്കുക. എല്ലാം ഇതേപോലെയാക്കി ചൂടെണ്ണയില്‍ ഇട്ട് വറുത്ത് കരുകരുപ്പാക്കി കോരുക.
ഫില്ലിംഗ് തയാറാക്കാന്‍
ഏത്തയ്ക്കയുടെ തൊലി ചെത്തി വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് മയമാക്കുക. ഇത് ഒരു ബൗളിലിട്ട് നന്നായി ഉടയ്ക്കുക. എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരപ്പുകള്‍ ഇട്ടിളക്കുക. ഉടച്ചുവച്ച ഏത്തയ്ക്കയും ചേര്‍ക്കുക. ഉപ്പ്, ഗ്രീന്‍പീസ്, മല്ലിപ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്തിളക്കി വാങ്ങി ആറാന്‍ വയ്ക്കുക. ഫില്ലിംഗ് തയാര്‍.
Post Your Comments