1.മെല്‍ഹുഡാസ് കത്തിച്ചുകൊണ്ട് സിന്ധികളുടെ ആഘോഷം
ഏറെ ആവേശത്തോടെയാണ് സിന്ധികള്‍ ദീപാവലിയെ വരവേല്‍ക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് സിന്ധികള്‍ നടത്തുന്ന പ്രധാന ആചാരമാണ് ജവാര്‍ മരങ്ങളുടെ ചെറുകൊള്ളികള്‍ എടുത്ത് അവയുടെ അറ്റത്ത് എണ്ണയില്‍ മുക്കിയ തുണിചുറ്റി ആ മരക്കൊള്ളി കത്തിക്കുക എന്നത്. ഇങ്ങനെ കത്തിച്ചു കിട്ടുന്ന് ചാരം വീടിന്റെ ഭിത്തികളില്‍ തേച്ചുപിടിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ വ്യക്തികള്‍ക്കും വീടിനുമുള്ള എല്ലാദോഷങ്ങളും അകന്നുപോകുമെന്നാണ് സിന്ധികള്‍ വിശ്വസിക്കുന്നത്. ദീപാവലി ദിവസം ഐശ്വര്യ ദേവതയായ ലക്ഷ്മിയെ ആണ് ആരാധിക്കുന്നത്. ഏഴ് വ്യത്യസ്ത ഇനം പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കുന്ന കറിയും ചോറും ദീപാവലി ദിവസത്തെ പ്രത്യേക വിഭവമാണ്, കൂടാതെ പാലും ഉണക്കിയ പഴങ്ങളും വെര്‍മിസെല്ലിയും ചേര്‍ത്ത മധുര വിഭവവും അന്നേ ദിവസം സിന്ധികള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമാണ്.
2. കര്‍ണ്ണാടക മണ്ണില്‍ ഏഴുനാള്‍ നീളുന്ന ദീപാവലി
ഏഴു ദിവസങ്ങളിലും ഏഴുതരം ആഘോഷങ്ങളാണ്, ഒന്നാം നാള്‍ ജലത്തെ ആരാധിക്കുന്നു, രണ്ടാംനാള്‍ അതിരാവിലെയുള്ള കുളിയും പൂജയും ആണ് മൂന്നാം നാള്‍ ലക്ഷ്മി ആരാധനയാണ് നടത്തുന്നത്. നാലാം നാളുള്ള ആഘോഷത്തെ ബലി പഥ്യ എന്ന് പറയുന്നു. തുടര്‍ന്ന് ബഹു ബീജ് എന്ന ആഘോഷമാണ്, കാര്‍ത്തികമാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമന്‍ സഹോദരി യമിയെ സന്ദര്‍ശിച്ചു എന്നാണ് ഐതീഹ്യം. അതിനാല്‍ ഈ ദിവസത്തെ യമ ദ്വിതീയ എന്നും വിളിക്കുന്നു. ഏഴാം നാള്‍ വൃദ്ധരായ സ്ത്രീകളോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ദിനമായാണ് ആചരിക്കുന്നത്. എട്ടാം ദിനത്തിനെ പാണ്ഡവ പഞ്ചമി ദിനം എന്നാണ് അറിയപ്പെടുന്നത്. ഇത് കര്‍ഷകര്‍ക്കുവേണ്ടിയുള്ള ആഘോഷമാണ്. അന്നേ ദിവസമാണ് വ്യത്യസ്തതരം വിഭവങ്ങള്‍ ഒരുക്കുന്നതും, കര്‍ഷകരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതും. അതോടൊപ്പും ലക്ഷ്മീ ദേവിയെ ആരാധിക്കുകയും വീട്ടുമുറ്റത്ത് രംഗോലിയിടുന്നതും കര്‍ണ്ണാടകയിലെ ദീപാവലി ആഘോഷത്തിന്റെ മുഖമുദ്രയാണ്.
3. ദീപാവലി എന്നാല്‍ അധര്‍മ്മത്തെ നിഗ്രഹിച്ച് നേടിയ ജയമാണ് തമിഴ്നാട്ടുകാര്‍ക്ക്
ഗണപതിയുടെ സഹോദരനായ മുരുകന്‍ നരകാസുരന്‍ എന്ന അസുരനെ നിഗ്രഹിച്ച ദിനമാണ് തമിഴ് നാട്ടുകാര്‍ ദീപാവലി ആയി ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ദീപാവലി എന്നത് തമിഴ്നാട്ടില്‍ ഒരുദിവസം നീണ്ടു നില്‍ക്കുന്ന വിജയത്തിന്റെ ആഘോഷമാണ്.
ദീപാവലി ദിനം പുലര്‍ച്ചയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കുളിച്ച് വൃത്തിയായി പുതുവസ്ത്രങ്ങല്‍ ധരിച്ച് ഇഷ്ടദൈവങ്ങള്‍ക്ക് സമര്‍പ്പിക്കാനായി വിവിധതരം പലഹാരങ്ങള്‍ ഉണ്ടാക്കുന്നു. പരിപ്പും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന സുളിയം എന്ന വിഭവവും അരിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന അധിസാരവുമാണ് പ്രധാന മധുര വിഭവങ്ങള്‍. വൈകുന്നേരത്തോടു കൂടി വീടും പരിസരവും ദീപങ്ങള്‍കൊണ്ടലങ്കരിക്കുകയും പടക്കങ്ങള്‍ പൊട്ടിക്കുകയും ചെയ്യുന്നതോടെ ദീപാവലി ആഘോഷങ്ങള്‍ക്ക് സമാപനമാകും.
4. മതവിശ്വാസങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായി പഞ്ചാബികളുടെ ആഘോഷിക്കും
ദീപാവലി പഞ്ചാബി വിഭാഗത്തിന് വളരെ പ്രത്യേകമാണ്. മതപരമായും വലിയ പ്രാധാന്യമുണ്ട്. സിഖുകാരുടെ ആറാമത്തെ ഗുരുവായ ഹര്‍ഗോവിന്ദ് സാഹബ് – ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ തടവിലായി. ഗുരു അനുഷ്ഠിച്ചുപോന്നിരുന്ന് മതപരമായ ആചാരങ്ങളായിരുന്നു ഇതിനു കാരണം എന്നാണ് ഐതിഹ്യം. ദീപാവലി ആഘോഷത്തിനായാണ് അദ്ദേഹം മോചിതനായത്. ഈ ദിവസം ഹര്‍ഗോവിന്ദ് സാഹബിനെ സ്വാഗതം ചെയ്യാനായി ക്ഷേത്രം പൂര്‍ണമായി ദീപങ്ങളാല്‍ അലങ്കൃതമായി തിളങ്ങി. ഈ ഒരു വിശ്വാസത്തിലാണ് പഞ്ചാബില്‍ ഇന്നും ദീപാവലി ആഘോഷിക്കുന്നത്. ഈ ദിനം സുവര്‍ണ്ണക്ഷേത്രം പൂര്‍ണ്ണമായും ദീപങ്ങളാല്‍ അലങ്കരിക്കുകയും എല്ലാവര്‍ക്കും മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു.
5. നമ്മയുടേയും മാധുര്യത്തിന്റെയും ദീപം തെളിയിച്ച് മലയാളികള്‍
– ലക്ഷ്മിദേവിയെയും ഗണേശഭഗവാനെയും ആരാധിക്കാനുള്ള ദിനമായാണ് മലയാളികള്‍ ദീപാവലിയെ കാണുന്നത്. അച്ചപ്പം, മുറുക്ക്, ഖാജ തുടങ്ങി അരികൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട് കേരളീയരുടെ ദീപാവലി ആഘോഷത്തിന്. ദീപാവലിക്കുമുന്നോടിയായി വീടിനുമുന്നില്‍ രംഗോലിയിടുകയും ദീപാവലി ദിനം വീടും ചുറ്റുപാടും പുഷ്പങ്ങളും ദീപങ്ങളും വെച്ചലങ്കരിക്കുകയും ചെയ്യുന്നു. രാത്രിയോടുകൂടി പടക്കങ്ങള്‍ പൊട്ടിച്ച് ദീപാവലി ആഘോഷം പൂര്‍ണ്ണമാക്കുകയാണ് മലയാളികളുടെ ദീപാവലി ആഘോഷം.
Post Your Comments